ക്യാപ്റ്റന്‍ സ്ഥാനം വേണം. ഹര്‍ദ്ദിക്കിന്‍റെ ഉപാധി മുംബൈ അംഗീകരിച്ചു ; റിപ്പോര്‍ട്ടുകള്‍

hardik and rohit

ഐപിഎല്ലിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ്മയെ മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയത് ഏറെ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ട്രേഡ് ചെയ്ത് എത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യയാണ് പുതിയ മുംബൈ ക്യാപ്റ്റന്‍. ഹര്‍ദ്ദിക്ക് പാണ്ട്യ പുതിയ ക്യാപ്റ്റന്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

മുന്‍ താരം കൂടിയായ ഹര്‍ദ്ദിക്ക് പാണ്ട്യ മുംബൈയിലേക്ക് തിരിച്ചെത്തിയത് ക്യാപ്റ്റന്‍ സ്ഥാനം എന്ന ഉപാധി മുന്‍പില്‍ വച്ചായിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഹാര്‍ദ്ദിക്കിനെ ട്രേഡ് ചെയ്തത്. ഹര്‍ദ്ദിക്ക് മുന്നോട്ട് വച്ച കാര്യങ്ങള്‍ രോഹിത് ശര്‍മ്മ അംഗീകരിച്ചിരുന്നു. ഹര്‍ദ്ദിക്കിന് കീഴില്‍ കളിക്കാം എന്ന രോഹിത് ശര്‍മ്മയുടെ തീരുമാനത്തെ തുടര്‍ന്നാണ് ട്രേഡ് നടന്നത്.

ലോകകപ്പിന് മുന്‍പാണ് രോഹിത് ശര്‍മ്മയെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഹര്‍ദ്ദിക്ക് പാണ്ട്യയെ ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിച്ച മുംബൈ ഇന്ത്യന്‍സ്, ടീമിന്‍റെ ഭാവി കണക്കിലെടുത്താണ് ഈ തീരുമാനം എന്ന് അറിയിച്ചിരുന്നു.

Read Also -  അവന്റെ കയ്യിൽ ഇന്ത്യൻ ടീം സുരക്ഷിതമായിരിക്കും, വമ്പൻ പ്രസ്താവന നടത്തി ബ്രെറ്റ് ലീ
Scroll to Top