രോഹിത് ശര്‍മ്മയെ ഒഴിവാക്കി. ഹര്‍ദ്ദിക്ക് പാണ്ട്യ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍

2024 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ ഹര്‍ദ്ദിക്ക് പാണ്ട്യ നയിക്കും. 5 വര്‍ഷം ടീമിനെ ഐപിഎല്‍ ട്രോഫി നേടികൊടുത്ത രോഹിത് ശര്‍മ്മക്ക് പകരക്കാരനായാണ് ഹര്‍ദ്ദിക്ക് പാണ്ട്യ സ്ഥാനം ഏറ്റെടുക്കുന്നത്.

2013 ല്‍ സീസണിന്‍റെ ഇടയിലാണ് രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് നായകന്‍ ആവുന്നത്. ആ സീസണില്‍ തന്നെ കിരീടം നേടി കൊടുത്ത രോഹിത് ശര്‍മ്മ 2015, 2017, 2019, 2020 സീസണിലും കിരീടത്തില്‍ മുത്തമിട്ടു.

മറുവശത്ത് മുംബൈയുടെ അവിഭാജ്യ ഘടകമായിരുന്ന ഹര്‍ദ്ദിക്ക് പാണ്ട്യ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് എത്തിയിരുന്നു. ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഹര്‍ദ്ദിക്ക് പാണ്ട്യക്ക് സാധിച്ചു. സീസണിനു മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ട്രേഡ് ചെയ്താണ് മുംബൈ, ഹര്‍ദ്ദിക്ക് പാണ്ട്യയെ സ്വന്തമാക്കിയത്.

Previous articleഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യൻ പെൺപട. 478 റൺസിന്റെ വമ്പൻ ലീഡ്. വിജയത്തിന് തൊട്ടടുത്ത്.
Next articleഇന്ത്യൻ ക്രിക്കറ്റിൽ ഒരൊറ്റ “തല” മതി. ധോണിയ്ക്കായി കർശന തീരുമാനമെടുത്ത് ബിസിസിഐ.