നിലവിൽ ഇന്ത്യയെ ട്വന്റി-20യിൽ നയിക്കുന്ന നായകനാണ് ഹർദിക് പാണ്ഡ്യ. ഇപ്പോഴിതാ ഇന്ത്യൻ ടീമിൽ ഫിനിഷർ റോൾ ആണ് താൻ കൈകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഹർദിക്. ആ റോളാണ് ധോണി കളി നിർത്തിയതോടെ താൻ ചെയ്യുന്നത് എന്നും ഹർദിക് പാണ്ഡ്യ തുറന്നു പറഞ്ഞു. എപ്പോൾ വേണമെങ്കിലും തനിക്ക് സിക്സർ നേടുവാനുള്ള കഴിവ് ഉണ്ടെന്നും എന്നാൽ ഇപ്പോൾ കളി അവസാനം വരെ എത്തിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നും ഇന്ത്യൻ 20-20 സ്റ്റാൻഡ് ഇൻ നായകൻ പറഞ്ഞു.
“സത്യത്തിൽ എനിക്ക് എപ്പോഴും ഇഷ്ടമാണ് സിക്സ് അടിക്കാൻ. പക്ഷേ പരിണാമം ജീവിതത്തിൽ സംഭവിക്കേണ്ടതുണ്ട്. കൂട്ടുകെട്ടുകളിൽ ഞാൻ വിശ്വസിക്കുന്നു. എൻ്റെ ശ്രമം മറുവശത്തുള്ള ടീം അംഗത്തിനും ടീമിനും ശാന്തതയും ഉറപ്പും നൽകാനാണ്. ഞാൻ ടീമിലെ മറ്റുള്ളവരെക്കാൾ മത്സരം കളിച്ചിട്ടുണ്ട്. എനിക്ക് കളിച്ച് പരിചയമുണ്ട്.എങ്ങനെ സമ്മർദ്ദം കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയാം.ചിലപ്പോൾ അതിന് സ്ട്രൈക് റേറ്റ് കുറക്കേണ്ടി വരും.
എനിക്ക് ഒരു പ്രശ്നവുമില്ല ധോണി കളിച്ച് കൊണ്ടിരിക്കുന്ന റോൾ കളിക്കുവാൻ. ഞാൻ നാലു പാടും സിക്സർ അടിക്കുമായിരുന്നു. എന്നാൽ ധോണി വിരമിച്ചപ്പോൾ സ്വാഭാവികമായും ആ ചുമതല എന്നിൽ ആയി. അത് ചെയ്യുവാൻ എനിക്ക് യാതൊരുവിധ മടിയുമില്ല. അതിൻ്റെ റിസൾട്ട് ലഭിച്ചാൽ മതി. എനിക്ക് താല്പര്യമില്ലാത്ത ഒന്നാണ് പുതിയ ഒരു താരം അത്ര ബുദ്ധിമുട്ടുള്ള ഒരു റോൾ ചെയ്യുന്നത്.
ന്യൂ ബോളിൽ അതുകൊണ്ട് ഞാൻ പന്തെറിഞ്ഞേ പറ്റൂ. എൻ്റെ രീതി മുന്നിൽ നിന്നും നയിക്കുക എന്നതാണ്. ന്യൂബോളിലെ കഴിവുകൾ ഞാൻ തേച്ചു മിനുക്കി എടുക്കുകയാണ്. എന്നെ അത് സഹായിക്കുന്നുണ്ട്.”-ഹർദിക് പാണ്ഡ്യ പറഞ്ഞു. ഇന്നലെ നടന്ന ന്യൂസിലാൻഡിനെതിരായ മൂന്നാമത്തെ 20-20 മത്സരത്തിൽ നാല് വിക്കറ്റുകൾ ആയിരുന്നു ഇന്ത്യൻ നായകൻ സ്വന്തമാക്കിയത്.