സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും ഹര്‍ദ്ദിക്ക് പാണ്ട്യയെ ഒഴിവാക്കുന്നു.

വരാനിരിക്കുന്ന ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ട്യയെ ഉള്‍പ്പെടുത്തിയേക്കില്ലാ. ഇക്കഴിഞ്ഞ ന്യൂസിലന്‍റിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഹാര്‍ദ്ദിക്കിനെ സ്ക്വാഡിലേക്ക് പരിഗണിച്ചിരുന്നില്ലാ. നിലവില്‍ മത്സര ഫിറ്റ്നെസ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന താരത്തിനു പകരമായി ബിസിസിഐ വേറെ താരങ്ങളെ പരീക്ഷിക്കാന്‍ ആരംഭിച്ചട്ടുണ്ട്. ന്യൂസിലന്‍റിനെതിരെയുള്ള മത്സരത്തില്‍ വെങ്കടേഷ് അയ്യറെ കളിപ്പിച്ചിരുന്നു.

ദേശിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹാര്‍ദ്ദിക്ക് പാണ്ട്യയോട് ബാംഗ്ലൂരിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് കാര്യങ്ങള്‍ക്കായി പോകുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബിസിസിഐ. ”അദ്ദേഹത്തിന്‍റെ വിശ്രമത്തിനനുസരിച്ച് ആയിരിക്കും പരിക്കില്‍ നിന്നും വിമുക്തി നേടുക. ഉടന്‍ തന്നെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ സന്ദര്‍ശിക്കും. സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തണമോ ഇല്ലയോ എന്നത് ഹര്‍ദ്ദിക്കിന്‍റെ ഫിറ്റ്നെസ് നോക്കി തീരുമാനിക്കും ” ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.

2018 ലെ ഇംഗ്ലണ്ട് ടൂറിലാണ് അവസാനമായി പാണ്ട്യയെ ടെസ്റ്റ് ജേഴ്സിയില്‍ കണ്ടത്. എന്നാല്‍ അതിനു ശേഷം പാണ്ട്യയുടെ ഫിറ്റ്നെസ് ലെവല്‍ നഷ്ടമായതോടെ ടെസ്റ്റിലെ സ്ഥാനം നഷ്ടമായി. ” ഈയൊരു അവസരത്തില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്നെസ് ലെവലിന്‍റെ അടുത്ത് പോലുമില്ലാ, അതിനു സമയം അത്യാവശ്യമാണ്. എന്തായാലും ലോകകപ്പിനു മുന്‍പ് ഇത്തരം ഒരു തിരക്കിട്ട് തീരുമാനം എടുക്കില്ലാ. ” പാണ്ട്യ ഫിറ്റായാല്‍ ഏകദിന – ടി20 പരമ്പരക്കായി അയക്കും എന്നും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.

ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം ഡിസംമ്പറിലാണ് ഒരുക്കിയിരിക്കുന്നത്. മൂന്നു വീതം ടെസ്റ്റും ഏകദിനവും 4 ടി20 മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Previous articleഇത്ര എളുപ്പം പുൾ ഷോട്ട് എങ്ങനെ കളിക്കുന്നു :വെളിപ്പെടുത്തി രോഹിത് ശർമ്മ
Next articleഅവസാന പന്തില്‍ വിജയിക്കാന്‍ 5 റണ്‍സ്. ത്രസിപ്പിക്കുന്ന വിജയം നേടി കൊടുത്തു ഷാരൂഖ് ഖാന്‍