അവസാന പന്തില്‍ വിജയിക്കാന്‍ 5 റണ്‍സ്. ത്രസിപ്പിക്കുന്ന വിജയം നേടി കൊടുത്തു ഷാരൂഖ് ഖാന്‍

Sharuk khan finishing vs karnatka scaled

സെയിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്‍റിനു ആവേശാന്ത്യം. കര്‍ണാടക ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തമിഴ്നാടിനു ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ജഗദീശനും (46 പന്തില്‍ 41) വിജയ് ശങ്കറും (22 പന്തില്‍ 18) ചേര്‍ന്ന് 44 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് വിക്കറ്റ് വീണതോടെ 95 ന് 4 എന്ന നിലയിലേക്ക് വീണു.

28 പന്തില്‍ 57 റണ്‍സ് വേണമെന്നിരിക്കേയാണ് ഷാരുഖ് ഖാന്‍ ക്രീസില്‍ എത്തുന്നത്. ആദ്യ 4 ബോളില്‍ 10 റണ്ണാണ് തമിഴ്നാട് ഫിനിഷര്‍ നേടിയത്. എന്നാല്‍ രണ്ട് വിക്കറ്റുകള്‍ നേടി കര്‍ണാടക കളിയില്‍ പിടിമുറുക്കി. 19–ാം ഓവറിലെ അവസാന പന്തിൽ ഷാരൂഖ് സിക്സർ നേടിയതോടെയാണ് അവസാന ഓവറിൽ വിജയലക്ഷ്യം ആറു പന്തിൽ 16 റൺസെന്ന നിലയിലായി

പ്രതീക് ജയിൻ എറിഞ്ഞ അവസാന ഓവറിൽ തമിഴ്നാടിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 16 റൺസ്. ഷാരൂഖ് ഖാനും സായ് കിഷോറും ക്രീസിൽ. ആദ്യ പന്തിൽ സായ് കിഷോർ ഫോർ നേടി.

പിന്നീട് സിംഗിളും ഡബിളും വൈഡുമെല്ലാം ചേർന്ന് അവസാന പന്തിൽ തമിഴ്നാടിന്റെ വിജയലക്ഷ്യം ഒരു പന്തിൽ അഞ്ച് റൺസായി ചുരുങ്ങി. ക്രീസിൽ ഷാരൂഖ് ഖാൻ. അവസാന പന്ത് ഡീപ് സ്ക്വയർ ലെഗ്ഗിലൂടെ ഗാലറിയിലെത്തിച്ച ഷാരൂഖ് ഖാൻ തമിഴ്നാടിന് വിജയം സമ്മാനിച്ചു. ഷാരൂഖ് ഖാൻ 15 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 33 റൺസുമായി പുറത്താകാതെ നിന്നു

See also  ട്വന്റി20യിൽ കോഹ്ലിയുടെ മുമ്പിൽ ബാബർ ഒന്നുമല്ല. തുറന്ന് പറഞ്ഞ് പാക് താരം ഇമാദ് വസീം.
Scroll to Top