ഹാട്രിക്ക് സിക്സ് ഫിനിഷിങ്ങുമായി ഹര്‍ദ്ദിക്ക് പാണ്ട്യ. ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. ഹര്‍ദ്ദിക്ക് പാണ്ട്യ (71) കെല്‍ രാഹുല്‍ (55) സൂര്യകുമാര്‍ യാദവ് (46) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ 200 കടത്തിയത്.

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ രോഹിത് ശര്‍മ്മയേയും (11) വിരാട് കൊഹ്ലിയേയും (2) നഷ്ടമായി. പിന്നിട് ഒത്തുചേര്‍ന്ന കെല്‍ രാഹുലും (55) സൂര്യകുമാര്‍ യാദവും (46) ചേര്‍ന്ന് അടിത്തറ പാകി.

പിന്നീട് എത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യയായിരുന്നു കൂടുതല്‍ അപകടകാരി. ഹര്‍ദ്ദിക്കിന്‍റെ ബാറ്റില്‍ നിന്നും ബൗണ്ടറികള്‍ ധാരാളം പിറന്നു. ഫിനിഷര്‍ ജോലി ഏറ്റെടുത്ത ഹാര്‍ദ്ദിക്ക് 25 ബോളിലാണ് തന്‍റെ അര്‍ദ്ധസെഞ്ചുറി നേടിയത്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ അവസാന ഓവറില്‍ ഹാട്രിക്ക് സിക്സ് അടിച്ചാണ് ഹര്‍ദ്ദിക്ക് പാണ്ട്യ ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയാക്കിയത്. 30 പന്തില്‍ 7 ഫോറും 5 സിക്സും സഹിതം 71 റണ്‍സാണ് ഹാര്‍ദ്ദിക്ക് നേടിയത്.

Previous articleഇതാണ് ആരാധകര്‍ ആഗ്രഹിച്ച കെല്‍ രാഹുല്‍. തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ഇന്ത്യന്‍ ഓപ്പണര്‍ റെക്കോഡില്‍
Next article❛രോഹിത് റിവ്യൂ സിസ്റ്റം❜. ഒരു ഓവറില്‍ അംപയറുടെ തീരുമാനം മാറ്റിയത് രണ്ട് തവണ