‘എല്ലാ ബോളിലും അവൻ വിക്കറ്റ് നേടുമെന്ന് തോന്നി’. ഹർദിക്കിന്റെ അത്യുഗ്രൻ പ്രകടനത്തെപ്പറ്റി രോഹിത്.

F513c84aYAEMlAc

ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ കൂട്ടായ ഒരു പരിശ്രമത്തിലൂടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 213 എന്ന ചെറിയ സ്കോറിന് പുറത്തായിട്ടും ഇന്ത്യയുടെ ബോളിങ് നിര മത്സരത്തിൽ മികവു പുലർത്തുകയായിരുന്നു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 4 വിക്കറ്റുകളും ബൂമ്ര, ജഡേജ എന്നിവർ 2 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി. ഇവർക്കൊപ്പം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരമാണ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ.

ഇന്ത്യയുടെ കൈയിൽ നിന്നും മത്സരം അകലുന്ന സമയത്ത് ഒരു അത്യുഗ്രൻ ബോളിംഗ് പ്രകടനവുമായി ഹർദിക് പാണ്ഡ്യ പ്രത്യക്ഷപ്പെടുകയുണ്ടായി. മത്സരത്തിൽ നിർണായക സമയത്ത് മഹേഷ് തീക്ഷണയെ പുറത്താക്കിയാണ് ഹർദിക് മികവുപുലർത്തിയത്. മത്സരശേഷം ഹർദിക്കിന്റെ ബോളിനെ പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

“ഹർദിക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരുപാട് കഠിനപ്രയത്നങ്ങൾ നടത്തുന്ന ഒരു ബോളറാണ്. അയാൾ അയാളുടെ ബോളിങ്ങിൽ വളരെ മികച്ച രീതിയിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇത്തരം മികച്ച പ്രകടനങ്ങൾ ഒരു രാത്രി കൊണ്ട് സൃഷ്ടിക്കപ്പെട്ടതല്ല. അതുകൊണ്ടുതന്നെ ഈ പ്രകടനങ്ങൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. എല്ലാ ബോളിലും അവൻ വിക്കറ്റ് നേടും എന്നാണ് ബോളിംഗ് കാണുമ്പോൾ തോന്നുന്നത്.

ഇത്തരമൊരു പിച്ചിൽ 213 എന്ന സ്കോർ പ്രതിരോധിക്കുക എന്നത് എളുപ്പമല്ല. മാത്രമല്ല മത്സരം പുരോഗമിക്കുമ്പോൾ പിച്ച് ബാറ്റർമാർക്ക് കൂടുതൽ അനുകൂലമാവുകയും ചെയ്തിരുന്നു. എന്നാൽ ഞങ്ങൾ കൃത്യതയോടെ ഞങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നന്നായി കളിക്കാൻ സാധിച്ചു എന്ന് ഞങ്ങൾ കരുതുന്നു.”- രോഹിത് ശർമ പറഞ്ഞു.

Read Also -  "ഇവന്മാരൊക്കെ വീട്ടിൽ ഇരിക്കേണ്ടവരാണ്". പാകിസ്ഥാൻ താരങ്ങൾക്കെതിരെ വസീം അക്രം..
F517ynAbQAAaWMy

ഇതിനൊപ്പം മത്സരത്തിലെ കുൽദീപ് യാദവിന്റെ പ്രകടനത്തെപ്പറ്റിയും രോഹിത് സംസാരിച്ചു. “കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ മികച്ച ബോളിംഗ് പ്രകടനമാണ് കുൽദീപ് പുറത്തെടുത്തിട്ടുള്ളത്. അയാൾ അയാളുടെ താളം കണ്ടെത്താൻ ഒരുപാട് കഠിനപ്രയത്നത്തിൽ ഏർപ്പെട്ടിരുന്നു. പരിശീലനങ്ങൾക്ക് പുറമെ പരിശീലനങ്ങളുമായി ഒരുപാട് നാൾ അയാൾ പ്രയാസം അനുഭവിച്ചു. ഇപ്പോൾ വളരെ മികച്ച രീതിയിൽ ബോൾ ചെയ്യാൻ കുൽദീപിന് സാധിക്കുന്നുണ്ട്. കഴിഞ്ഞ 10 ഏകദിനങ്ങൾ എടുത്താൽ ഇതിന്റെ ഫലം നമുക്ക് കാണാൻ സാധിക്കും.”- രോഹിത് ശർമ കൂട്ടിച്ചേർക്കുന്നു.

മത്സരത്തിലെ വിജയത്തോടുകൂടി ഏഷ്യാകപ്പിന്റെ സൂപ്പർ നാലിലേക്ക് യോഗ്യത നേടാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്. ഏഷ്യകപ്പ് സൂപ്പർ ഫോറിൽ 2 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യ 2 മത്സരങ്ങളിലും കൂറ്റൻ വിജയം സ്വന്തമാക്കി. മികച്ച നെറ്റ് റൺറേറ്റ് ഇന്ത്യയ്ക്കുണ്ട്. ശ്രീലങ്കയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയികളാവും ഇന്ത്യയുടെ ഫൈനലിലെ എതിരാളികൾ. അതിനു മുൻപ് ഇന്ത്യ ബംഗ്ലാദേശിനെതിരെയും പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്.

Scroll to Top