ലക്നൗ സൂപ്പര്‍ ജെയന്റ്സിൽ ചേരുന്നതിനു അടുത്ത് എത്തി. ആ ഒറ്റ ഫോണ്‍ കോളില്‍ തീരുമാനം മാറി

ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ കിരീടം സ്വന്തമാക്കി അമ്പരപ്പിച്ച ടീമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. മെഗാ ലേലത്തിനു മുന്നോടിയായി 3 താരങ്ങളെ സ്വന്തമാക്കാന്‍ പുതിയ ടീമുകളായ ലക്നൗനും ഗുജറാത്തിനും സാധിച്ചിരുന്നു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ട്യയെ ഗുജറാത്ത് സ്വന്തമാക്കുകയും ക്യാപ്റ്റനാക്കുകയും ചെയ്തു. ഇപ്പോഴിതാ താന്‍ ലക്നൗ സൂപ്പര്‍ ജയന്‍റസില്‍ എത്തുമായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഹര്‍ദ്ദിക്ക് പാണ്ട്യ.

“ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയില്‍ നിന്നും എനിക്ക് ഒരു കോൾ ലഭിച്ചു. എന്നെ അറിയാവുന്ന ഒരാളാണ് ടീമിനെ നയിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ ഉണ്ടായിരുന്ന ഘട്ടം കണക്കിലെടുക്കുമ്പോൾ, എന്നെ അറിയുന്ന ഒരു വ്യക്തിയുടെ കീഴില്‍ കളിക്കാൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു, ”ഹർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിന്റെ പോഡ്‌കാസ്റ്റിൽ പറഞ്ഞു.

krunal and hardik

പിന്നീട് ടൈറ്റൻസിന്റെ മുഖ്യ പരിശീലകനായ ആശിഷ് നെഹ്‌റയുടെ ഒരു ഫോൺ കോൾ തന്റെ തീരുമാനത്തിൽ മാറ്റം വരുത്തിയതെങ്ങനെയെന്ന് ഓൾറൗണ്ടർ വെളിപ്പെടുത്തി. ടീമിന്റെ മുഖ്യപരിശീലകനായ ആശിഷ് നെഹ്‌റയുടെ ഫോൺ കോൾ വന്നതോടെയാണ് ഹാർദിക് പാണ്ഡ്യ ടൈറ്റൻസ് ടീമിൽ ചേരുന്നതിനെ കുറിച്ച് മനസ്സ് മാറ്റിയത്. ടീം ക്യാപ്റ്റന്റെ റോൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് നെഹ്‌റ ഹാർദിക്കിനെ ടീമിൽ ചേരാൻ പ്രേരിപ്പിച്ചത്.

ആശീഷ് നെഹ്റ ഇല്ലായിരുന്നു എങ്കിൽ താൻ ഗുജറാത്തിലേക്ക് വരില്ലായിരുന്നു. ഹാർദ്ദിക് പറഞ്ഞു. ഞാൻ എന്താണെന്ന് മനസ്സിലാക്കിയ ഒരാളാണ് നെഹറ എന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട് എന്നും ഹാർദിക് പോഡ്കാസ്റ്റില്‍ പറഞ്ഞു.

11hardik

”നെഹറ തന്നെയാണ് ടീമിന്‍റെ ക്യാപ്റ്റൻസി ഏറ്റെടുക്കണം എന്ന് പറഞ്ഞ് മെസേജ് അയച്ചത്. അത് എനിക്ക് ഒരു അത്ഭുതമായിരുന്നു, ഞാൻ അത് പ്രതീക്ഷിച്ചില്ല, ഞാൻ ഒരിക്കലും ഒന്നിനും പുറകെയും ഓടിയ ആളല്ല ” എന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കൂട്ടിചേര്‍ത്തു.

സീസണില്‍ ആശീഷ് നെഹ്റയും ഹര്‍ദ്ദിക്ക് പാണ്ട്യയും ചേര്‍ന്ന് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഫൈനലില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് കിരീടം ഉയര്‍ത്തിയത്.

Previous articleഐപിഎല്ലിനെ വെല്ലുന്ന ലീഗുമായി സൗദി അറേബ്യ. ഇന്ത്യൻ താരങ്ങളും പങ്കെടുക്കും. റിപ്പോർട്ട്‌.
Next articleബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി, മൂന്ന് വിദേശ സൂപ്പർ താരങ്ങൾ പുറത്തേക്ക്!