ഇതുപോലൊരു മണ്ടൻ ക്യാപ്റ്റൻ. ചാഹലിന് ഓവർ നൽകാതെ ഇന്ത്യയെ തോൽപിച്ച ഹാർദിക്.

വിൻഡിസിനെതിരായ രണ്ടാം ട്വന്റി20യിലും വളരെ ദയനീയമായ പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ഭൂരിഭാഗം സമയത്തും വെസ്റ്റിൻഡീസ് തന്നെയായിരുന്നു ആധിപത്യം നേടിയത്. എന്നാൽ ഒരു വമ്പൻ തിരിച്ചുവരവ് ഇന്ത്യ നടത്തുകയുണ്ടായി. 4 റൺസിനിടെ 4 വിക്കറ്റുകൾ കൊയ്ത് ഇന്ത്യ തങ്ങളുടെ പ്രതീക്ഷകൾ കാത്തു. മത്സരത്തിന്റെ അവസാന മൂന്നോവറുകളിൽ 21 റൺസ് ആയിരുന്നു വെസ്റ്റിൻഡീസിന് വിജയിക്കാൻ വേണ്ടിയിരുന്നത്. 8 വിക്കറ്റുകളും അവർക്ക് നഷ്ടമായിരുന്നു. ആ സമയത്ത് ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ കാട്ടിയ വലിയൊരു മണ്ടത്തരമാണ് പരാജയത്തിന് കാരണമായത്.

മത്സരത്തിന്റെ പതിനാറാം ഓവറിൽ ഇന്ത്യയ്ക്കായി ചാഹലായിരുന്നു മികച്ച രീതിയിൽ പന്തറിഞ്ഞത്. ഇന്ത്യ മത്സരത്തിലേക്ക് തിരികെ വരാനുള്ള കാരണവും ചാഹൽ തന്നെയായിരുന്നു. മത്സരത്തിൽ 3 ഓവറുകൾ പന്തെറിഞ്ഞ ചാഹൽ ആ സമയത്ത് 19 റൺസ് മാത്രം വീട്ടുനൽകി രണ്ടു വിക്കറ്റുകൾ കൊയതിരുന്നു.

അതിനാൽ തന്നെ ഇന്ത്യക്കായി 18ആം ഓവറെറിയാൻ ചാഹൽ എത്തുമെന്ന് എല്ലാവരും കരുതി. പക്ഷേ ഹർദിക് പാണ്ഡ്യയുടെ മണ്ടൻ തീരുമാനം ഇന്ത്യയെ ചതിച്ചു. പാണ്ഡ്യ ആ ഓവർ അർഷദീപ് സിംഗിനെ ഏൽപ്പിച്ചു. ആ ഓവറിൽ 9 റൺസ് നേടാൻ വിൻഡീസിന് സാധിക്കുകയും ചെയ്തു.

ഇതിനുശേഷം മത്സരത്തിന്റെ 19ആം ഓവറെങ്കിലും ഹർദിക് ചാഹലിന് നൽകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ അവിടെയും കണക്കുകൂട്ടലുകൾ പിഴച്ചു. 19 ആം ഓവർ മുകേഷ് കുമാറിന് നൽകി, അവസാന ഓവർ ചാഹറിന് നൽകാനായി ഹർദിക് പാണ്ഡ്യ തീരുമാനിക്കുകയായിരുന്നു. എന്നാൽ 19 ആം ഓവറിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് വെസ്റ്റിൻഡീസ് വിജയം കണ്ടു. തീർച്ചയായും ഹാർദിക്കിന്റെ ഈ മണ്ടൻ തീരുമാനമാണ് ഇന്ത്യയെ മത്സരത്തിൽ പരാജയപ്പെടുത്തിയത് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.

ഇതുവരെയും ഇന്ത്യയുടെ ട്വന്റി20 നായകൻ എന്ന നിലയിൽ വലിയ രീതിയിലുള്ള പ്രശംസകൾ ഹർദിക് പാണ്ഡ്യ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ നയിക്കുമ്പോഴും ഹർദിക് ഒരുപാട് നേട്ടം കൊയ്തു. ഐപിഎല്ലിലെ തങ്ങളുടെ ആദ്യ സീസണിൽ ഗുജറാത്തിനെ ജേതാക്കളാക്കാൻ ഹർദിക്കിന് സാധിച്ചിരുന്നു. ശേഷം 2023 സീസണിൽ ടീമിനെ ഹർദിക് ഫൈനലിൽ എത്തിക്കുകയും ചെയ്തു. എന്നാൽ എന്തുകൊണ്ടാണ് ഈ സമയത്ത് ഹർദിക് ഇത്തരത്തിൽ മണ്ടൻ തീരുമാനങ്ങൾ കൈക്കൊണ്ടത് എന്നത് ചുരുളഴിയാത്ത രഹസ്യമാണ്.