നായകനാവുന്ന ഹർദിക്കിന് മുമ്പിൽ 2 വെല്ലുവിളികൾ. ധോണിയെയും കോഹ്ലിയേയും പോലെ നേരിടണമെന്ന് അക്തർ.

hardik and sky

2023 ഏകദിന ലോകകപ്പിൽ ഫൈനലിൽ പരാജയമറിഞ്ഞതോടെ ഇന്ത്യയുടെ നായകൻ രോഹിത് ശർമ നായകസ്ഥാനം ഒഴിയുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. നിലവിൽ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ നായകനായി ഹർദിക് പാണ്ഡ്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഹർദിക് തന്നെ ഇന്ത്യയുടെ കുട്ടിക്ക് ക്രിക്കറ്റിൽ നായകനായി തുടരാനാണ് സാധ്യത.

എന്നാൽ ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമ നായകസ്ഥാനം ഒഴിയുകയാണെങ്കിൽ അവിടെയും ഹർദിക്ക് നായകനായി എത്തും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അങ്ങനെ ഹർദിക്ക് ഏകദിനങ്ങളിലും ട്വന്റി20കളിലും നായകനായി എത്തുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ പേസർ ശുഐബ് അക്തർ.

നായകനായി എത്തുമ്പോൾ ഹർദിക് പാണ്ഡ്യ വിരാട് കോഹ്ലിയെയും രോഹിത് ശർമയേയും അങ്ങേയറ്റം ബഹുമാനിക്കാൻ തയ്യാറാവണം എന്നാണ് അക്തർ പറയുന്നത്. “ഒരു കാരണവശാലും ഹർദിക് പാണ്ഡ്യയെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്ത്യൻ ടീമിന്റെ നായകനായി മാറുമ്പോഴേക്കും ഹർദിക്കിന് മുൻപിൽ പ്രധാനപ്പെട്ട കുറച്ച് വെല്ലുവിളികളുണ്ടാവും.”

” രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും അർഹതപ്പെട്ട ബഹുമാനം നൽകി മുൻപോട്ടു പോവുക എന്നതാണ് ഹർദിക്കിന്റെ മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇന്ന് ഹർദിക് മികച്ച താരമായി ഇന്ത്യൻ ടീമിൽ കളിക്കുന്നുണ്ടെങ്കിൽ അതിന് കാരണം വിരാട് കോഹ്ലിയും രോഹിത് ശർമയും തന്നെയാണ്”- അക്തർ പറയുന്നു.

See also  ഫീൽഡിങ് തടസപ്പെടുത്തിയതിന്റെ പേരിൽ രഹാനെ ഔട്ട്‌. തിരികെ വിളിച്ച് ആസാം താരങ്ങൾ. സംഭവം ഇങ്ങനെ.

“കോഹ്ലിയും രോഹിത്തും ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കെ ഹർദിക് പാണ്ഡ്യയ്ക്ക് വലിയ രീതിയിലുള്ള പിന്തുണകൾ നൽകിയിട്ടുണ്ട്. ഇരുവരും ഇന്ത്യയെ സംബന്ധിച്ച് ഇതിഹാസ താരങ്ങളാണ്. അതുകൊണ്ടുതന്നെ പാണ്ഡ്യ അർഹിച്ച ബഹുമാനം ഇരുവർക്കും നൽകാൻ തയ്യാറാവണം.

മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ ടീമിന്റെ നായകനായിരുന്ന സമയത്ത് സച്ചിൻ ടെണ്ടുൽക്കർക്ക് ഇത്തരത്തിൽ ബഹുമാനം നൽകിയിട്ടുണ്ട്. കോഹ്ലി നായകനായപ്പോൾ ധോണിക്കും ഇത്തരത്തിൽ ബഹുമാനം നൽകിയിരുന്നു. ശേഷം രോഹിത് ശർമ നായകനായപ്പോൾ വിരാട് കോഹ്ലിക്കും അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ട്.”- അക്തർ കൂട്ടിച്ചേർക്കുന്നു.

“ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഇപ്പോൾ ഹർദിക് പാണ്ഡ്യ നായകനാകുമ്പോൾ രോഹിത് ശർമയേയും കോഹ്ലിയെയും ബഹുമാനിക്കാൻ തയ്യാറാവണം. ഇരുവരും അങ്ങനെയൊരു ബഹുമാനം അർഹിക്കുന്നുണ്ട്.”- അക്തർ പറഞ്ഞു വയ്ക്കുന്നു. എല്ലായിപ്പോഴും രോഹിത് ശർമയുടെ ശിഷ്യനായി തന്നെയാണ് ഹർദിക് പാണ്ഡ്യ വളർന്നു വന്നിട്ടുള്ളത്.

മുംബൈ ഇന്ത്യൻസ് ടീമിൽ രോഹിത് ശർമയുടെ കീഴിലായിരുന്നു ഹർദിക് പാണ്ഡ്യ കളിച്ചിരുന്നത്. ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ധോണിയ്ക്കും കോഹ്ലിയ്ക്കും രോഹിത് ശർമയ്ക്കും കീഴിൽ കളിക്കാനുള്ള അവസരം പാണ്ഡ്യയ്ക്ക് ലഭിച്ചു. എല്ലാവരുടെയും വലിയ പിന്തുണ ഹാർദിക്കിന്റെ കരിയറിൽ ഗുണം ചെയ്തിട്ടുണ്ട്.

Scroll to Top