നായകനായി ഹാർദിക്കില്ല, അയർലൻഡിനെതിരെ ഇന്ത്യൻ ക്യാപ്റ്റന്‍ ആര് ?

Manjrekar pandya sky d

അടുത്ത മാസമാണ് ഇന്ത്യയുടെ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയടങ്ങിയ പര്യടനം നടക്കുന്നത്. സീനിയർ താരങ്ങളടക്കം പലരും പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യമാണുള്ളത്. ഇന്ത്യയുടെ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും പ്രസ്തുത പരമ്പരയിൽ കളിച്ചേക്കില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2023 ഏകദിന ലോകകപ്പിനു മുൻപുള്ള തിരക്കേറിയ ഷെഡ്യൂൾ പരിഗണിച്ച് ഇന്ത്യ ഹർദിക്കിന് അയർലൻഡ് പര്യടനത്തിൽ നിന്ന് വിശ്രമം നൽകുകയാണ്. ഹർദിക്കിന് മാത്രമല്ല വിൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷൻ, ശുഭമാൻ ഗിൽ തുടങ്ങിയവർക്കും പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

സെപ്റ്റംബർ മാസത്തിലാണ് ഏഷ്യാകപ്പും ഏകദിന ലോകകപ്പും പോലെയുള്ള വലിയ ടൂർണമെന്റുകൾ ആരംഭിക്കുന്നത്. ഇതു മുന്നിൽ കണ്ടുകൊണ്ടാണ് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാൻ ഇന്ത്യ തയ്യാറാവുന്നത്. ഹർദിക്കിനും ഗില്ലിനും ഇഷാനും അയർലന്റുമായുള്ള പരമ്പരയിൽ വിശ്രമം അനുവദിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത് ബിസിസിഐ യുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ്. എന്നാൽ ഇക്കാര്യത്തെ സംബന്ധിച്ച് അന്തിമമായ തീരുമാനം ഇന്ത്യൻ ടീം കൈകൊണ്ടിട്ടില്ല. വിൻഡിസിനെതിരായ പര്യടനം അവസാനിച്ചശേഷം ഉടൻ തന്നെയാണ് അയർലൻഡിനെതിരായ ഇന്ത്യയുടെ പരമ്പര ആരംഭിക്കുക. അതിനാൽ തന്നെ ഇതിൽ കൂടുതൽ തീരുമാനങ്ങൾ എടുക്കാൻ ഇന്ത്യ ഹർദിക് പാണ്ട്യയെ തന്നെ ചുമതലപ്പെടുത്താനാണ് സാധ്യത.

Read Also -  സഞ്ജുവിന്റെ ത്രോ തടഞ്ഞ് ജഡേജ, ഫീൽഡിങ് തടസപ്പെടുത്തിയതിന്റെ പേരിൽ പുറത്ത്..
sky century vs sri lanka

ഹർദിക് പാണ്ഡ്യ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ ഇന്ത്യയെ ആരും നയിക്കും എന്നത് വലിയ ചോദ്യമാണ്. ഹാർദിക് നായകനായ സമയത്തൊക്കെയും ഇന്ത്യയുടെ ഉപനായകനായി കളിച്ചിരുന്നത് സൂര്യകുമാർ യാദവായിരുന്നു. അതിനാൽ തന്നെ സ്വാഭാവികമായും സൂര്യകുമാർ യാദവ് ക്യാപ്റ്റൻസിലേക്ക് വരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ഇതുവരെ ഇന്ത്യൻ ടീമിനെ നയിച്ച അനുഭവം സൂര്യയ്ക്കില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ നായകൻ എന്ന നിലയ്ക്ക് സൂര്യയുടെ അരങ്ങേറ്റം കൂടിയാവും ഐറിഷ് പര്യടനം.

ഇതേസമയം പരമ്പരയിൽ മലയാളി താരം സഞ്ജു സാംസനെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി ഇന്ത്യ തിരഞ്ഞെടുക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇഷാൻ കിഷന് പര്യടനത്തിൽ നിന്ന് വിശ്രമം അനുവദിക്കുന്ന സാഹചര്യത്തിലാണ് സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകാൻ ബിസിസിഐ തയ്യാറാവുന്നത്. ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവ് ക്യാപ്റ്റനായി മാറുമ്പോൾ സഞ്ജു സാംസൺ ഉപനായകനായി മാറും എന്നാണ് കരുതുന്നത്. എന്തായാലും കൂടുതൽ യുവതാരങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള പടയെത്തന്നെ അയർലണ്ടിലേക്ക് അയക്കാനാണ് ഇന്ത്യ തയ്യാറാവുന്നത്.

Scroll to Top