രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ്ങ് ഇലവനെ തിരഞ്ഞെടുത്തു ഭാജി.

HARBHAJAN PLAYING ELEVN

ഫെബ്രുവരി 2 ന് വിശാഖപട്ടണത്ത് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ലൈനപ്പിനെ പറ്റി നിരവധി ചര്‍ച്ചകളാണ് ഉയരുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും കെല്‍ രാഹുലും രവീന്ദ്ര ജഡേജയും ഇല്ലാത്തതോടെ വലിയ വിടവാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ സൃഷ്ടിച്ചട്ടുള്ളത്. സർഫറാസ് ഖാൻ, സൗരഭ് കുമാർ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ഇന്ത്യന്‍ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയട്ടുണ്ട്.

ഇപ്പോഴിതാ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിങ്ങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്‌. ഇംഗ്ലണ്ട് ലയൺസിനെതിരായ യുവതാരത്തിൻ്റെ മികച്ച പ്രകടനവും ആഭ്യന്തര ഫോമും ചൂണ്ടിക്കാട്ടി സർഫറാസിനെ ഉൾപ്പെടുത്തണമെന്ന് ഹർഭജൻ വാദിച്ചു.

“സർഫറാസ് ഖാൻ കളിക്കണമെന്ന് ഞാൻ കരുതുന്നു. ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം നിരവധി റൺസ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ലയൺസിനെതിരായ മത്സരങ്ങളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവച്ചു,” ഹർഭജൻ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും രാഹുലിൻ്റെ അഭാവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നും അവസരത്തിനൊത്ത് ഉയരണമെന്നും ഹർഭജൻ ആവശ്യപ്പെട്ടു.

രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും ഓപ്പൺ ചെയ്യണം, തുടർന്ന് ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും. ഗില്ലും അയ്യരും കഴിഞ്ഞ 10 ഇന്നിംഗ്‌സുകളിൽ അധികം റൺസ് നേടിയിട്ടില്ല. അവരിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു, അവർ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കെ എൽ ടീമിലില്ലാത്തതിനാൽ ഇപ്പോൾ ഇരുവരുടെയും ഉത്തരവാദിത്തം കൂടുതലാണ്,” ഹർഭജൻ പറഞ്ഞു.

See also  വീണ്ടും പോക്കറ്റ് ഡയനാമിറ്റായി സർഫറാസ് ഖാൻ. രണ്ടാം ഇന്നിങ്സിൽ 68 റൺസ്.

വാഷിംഗ്ടൺ സുന്ദർ, കെ എസ് ഭരത്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ എന്നിവരെയാണ് ഭാജി തുടർന്നുള്ള സ്ഥാനങ്ങളിൽ തിരഞ്ഞെടുത്തത്. നാലാം സ്പിന്നര്‍ ആവശ്യമെങ്കില്‍ സിറാജിനു പകരം കുല്‍ദീപ് യാദവിനെ ഭാജി തിരഞ്ഞെടുത്തു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഹർഭജൻ സിംഗിൻ്റെ ഇന്ത്യ ഇലവൻ:
രോഹിത് ശർമ്മ (c), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, കെഎസ് ഭരത് (WK), അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്/മുഹമ്മദ് സിറാജ്.

Scroll to Top