കളി കാണാൻ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റർ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. സ്പോര്‍ട്സ് ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഭജന്‍ തന്‍റെ പ്രിയപ്പെട്ട ബാറ്ററെ തെരഞ്ഞെടുത്തത്. ” പ്രിയപ്പെട്ട ബാറ്റ്സ്മാൻ: രോഹിത് ശർമ്മ. ടി20 ആയാലും ഏകദിന ക്രിക്കറ്റായാലും ടെസ്റ്റ് ക്രിക്കറ്റായാലും രോഹിത് ബാറ്റ് ചെയ്യുമ്പോൾ അവിശ്വസനീയമാണ്. അദ്ദേഹത്തിന് വളരെയധികം സമയം ലഭിക്കുന്നതായി തോന്നാറുണ്ട്, ഇത് അവന് ബാറ്റിംഗ് വളരെ എളുപ്പമുള്ളതാക്കുന്നു.
” വിരാട് കോഹ്‌ലിയെയും കെഎൽ രാഹുലിനെയും പോലെയുള്ള എല്ലാവരോടും ബഹുമാനത്തോടെ, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് രോഹിത് എന്ന് ഞാൻ കരുതുന്നു. അവരും ഒരുപോലെ മികച്ചവരാണ്, എന്നാൽ രോഹിത് കളിക്കുമ്പോൾ, അവൻ തികച്ചും വ്യത്യസ്തമായ ലെവലിലാണ്. അതുകൊണ്ട് രോഹിത് എന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാനാണ് ” മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പറഞ്ഞു.
രോഹിത് പ്രിയപ്പെട്ട ബാറ്ററാണെങ്കില്‍ ജസ്പ്രീത് ബുമ്രയെ തന്‍റെ പ്രിയപ്പെട്ട ബൗളറായും ഹര്‍ഭജന്‍ തിരഞ്ഞെടുത്തു. ”ബൗളർമാരുടെ കാര്യമെടുത്താൽ, ജസ്പ്രീത് ബുംറ ഒരു ക്ലാസ് ബൗളറാണെന്ന് ഞാൻ കരുതുന്നു. നമ്മൾ ടി20, ഏകദിനം, ടെസ്റ്റ് ക്രിക്കറ്റ് എന്നിവയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ബുംറ ഒരു മികച്ച ബൗളറാണ്. ഇവരാണ് എന്റെ പ്രിയപ്പെട്ട രണ്ട് കളിക്കാർ” ഹര്‍ഭജന്‍ സിങ്ങ് കൂട്ടിചേര്‍ത്തു.
സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ പരിക്ക് കാരണം രോഹിത് ശര്‍മ്മക്ക് കളിക്കാനായിരുന്നില്ലാ. ഫിറ്റ്നെസ് ടെസ്റ്റില്‍ പാസ്സായി വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയിരുന്നു.ജസ്പ്രീത് ബൂംറകാകട്ടെ ജോലിഭാരം കണക്കിലെടുത്ത് വിശ്രമം അനുവദിച്ചു.