ശ്രീലങ്കക്ക് എതിരായ ടി :20 ക്രിക്കറ്റ് പരമ്പരയും സ്വന്തമാക്കി അപൂർവ്വ നേട്ടത്തിന് അവകാശിയായി രോഹിത് ശർമ്മയും സംഘവും. ഇന്നലെ നടന്ന മൂന്നാം ടി :20യിൽ ആറ് വിക്കെറ്റ് ജയം കരസ്ഥമാക്കിയത് ഇന്ത്യൻ ടീം ടി :20 പരമ്പര 3-0ന് തൂത്തുവാരിയത്. നേരത്തെ വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡ് ടീമുകൾക്ക് എതിരെ ടി :20 പരമ്പരയിൽ വൈറ്റ് വാഷ് നേടിയിട്ടുള്ള ഇന്ത്യൻ ടീമിന് ഈ പരമ്പര നേട്ടം സമ്മാനിച്ചത് അപൂർവ്വ റെക്കോർഡ്.
ടി :20 ക്രിക്കറ്റിൽ ഇന്ത്യൻ ടീം സ്വന്തമാക്കുന്ന തുടർച്ചയായ പന്ത്രണ്ടാം ജയം കൂടിയാണ് ഇത്. തന്റെ 125ആം ടി :20ക്ക് ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞില്ല എങ്കിലും തന്റെ ടീമിനെ ജയത്തിലേക്ക് എത്തിക്കാനായി കഴിഞ്ഞത് അഭിമാനനേട്ടമായി മാറി. ജയത്തിനൊപ്പം പരമ്പരയിൽ അനേകം യുവ താരങ്ങൾക്ക് അടക്കം അവസരം നൽകാൻ സാധിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ.
ജയത്തിന് ശേഷം ടീമിന്റെ ആകെയുള്ള പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ച രോഹിത് ശർമ്മ ഒരുപാട് പൊസിറ്റീവ് ഈ പരമ്പര സമ്മാനിച്ചതായി വിശദമാക്കി. “ഏതൊരു പരമ്പര ജയവും ഒരുപാട് ഘടകങ്ങൾ ചേർന്നുള്ളത് തന്നെ. ഈ ടി :20 പരമ്പര ജയത്തിനെ സംബന്ധിച്ചാൽ ഞങ്ങൾ ടീമായി വളരെ മികവോടെ തന്നെ കളിച്ചു. അതിനാൽ തന്നെ പൂർണമായി ടീമിന്റെ പ്രകടനത്തിൽ ഹാപ്പിയാണ്. ഏറെ മികച്ച പോസിറ്റീവുകൾ ഈ പരമ്പരയിൽ നിന്നും നേടാൻ സാധിച്ചു ” രോഹിത് ശർമ്മ വാചാലനായി.
“നമ്മുക്ക് വരാനിരിക്കുന്ന ലോകകപ്പ് വളരെ നിർണായകമാണ്. എങ്കിലും ടീമിലെ ഓരോ ഗ്യാപ്പും പരിഹരിക്കേണ്ടത് പ്രധാനമാണ്. അതിനാൽ തന്നെ ഓരോ പരമ്പരയും പ്രധാന്യമാണ്. സ്‌ക്വാഡിലെ എല്ലാ താരങ്ങൾക്കും അവരുടെ സമയം അനുസരിച്ചുള്ള അവസരങ്ങൾ കൂടി നൽകണം. വളരെ ബാലൻസായിട്ടുള്ള ഒരു ടീമിനെ സൃഷ്ടിക്കുകയാണ് ഏറെ പ്രധാനം “രോഹിത് ശർമ്മ നയം വിശദമാക്കി. മാർച്ച് നാലിനാണ് ലങ്കക്ക് എതിരായ ആദ്യത്തെ ടെസ്റ്റ് ആരംഭിക്കുക