ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ടീമുകൾ എല്ലാം തയ്യാറെടുപ്പിളാണ് .
ഫെബ്രുവരി 18ന് നടന്ന താരലേലത്തിൽ ഏവരെയും അത്ഭുതപ്പെടുത്തിയ ഒരു ലേലം വിളി നടത്തിയത് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമാണ് .ഇന്ത്യന്‍ ക്രിക്കറ്റിലെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പൂജാരയെ
അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് സ്‌ക്വാഡിൽ എത്തിച്ച ചെന്നൈ ടീമിന്റെ നടപടിയെ ക്രിക്കറ്റ് ലോകം ഏറെ അഭിനന്ദിച്ചിരുന്നു .ഇന്ത്യക്കായി ടെസ്റ്റ് മാത്രം കളിക്കുന്ന താരത്തിനായുള്ള അർഹമായ അംഗീകാരമായാണ് പൂജാരയെ ടീമിൽ എടുത്തതെന്ന് ചെന്നൈ ടീം അധികൃതർ പറഞ്ഞിരുന്നു .
അതേസമയം ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളാണ് ഹനുമ വിഹാരിയും ചേതേശ്വർ പൂജാരയും . ചെന്നൈ ടീമിലൂടെ വർഷങ്ങളുടെ ഇടവേളക്ക് ശേഷം പൂജാര ഐപിഎല്ലിന് ഒരുങ്ങുമ്പോൾ പക്ഷേ വിഹാരിയെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസിസും താല്‍പര്യം പ്രകടിപ്പിച്ചില്ല. മുൻപ് ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് വിഹാരി. ഇപ്പോള്‍ വിഹാരിയെ ആരും സ്വന്തമാക്കത്തതിനെ കുറിച്ച് സംസാരിക്കുകയാണ് പൂജാര .
വിഹാരി ഐപിഎൽ കളിക്കുവാൻ ഇല്ലാത്തതിൽ വിഷമുണ്ടെന്ന് പറയുന്ന പൂജാര താരം ഐപിഎല്ലിൽ ഒരു സ്ഥാനം ഉറപ്പായും അർഹിച്ചിരുന്നു എന്നും അഭിപ്രായപ്പെടുന്നു .”കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഐപിഎല്‍ കളിക്കാത്ത ഇന്ത്യന്‍ താരം ഞാന്‍ മാത്രമായിരുന്നു. ഇത്തവണ വിഹാരിയാണ് ഐപിഎല്ലിന്റെ ഭാഗമല്ലാത്തത്. വിഹാരിയുടെ കാര്യത്തില്‍ എനിക്ക് എനിക്ക് വളരെയേറെ വിഷമമുണ്ട്. കാരണം അദ്ദേഹം മുമ്പ് ഐപിഎല്ലിന്റെ കൂടി ഭാഗമായിട്ടുണ്ട്.ഈ സീസണിലും വിഹാരി ഐപിഎല്‍ കളിക്കണമായിരുന്നുവെന്ന് ആഗ്രഹിച്ചുപോകുന്നു. പൂജാര പറഞ്ഞുനിർത്തി .
തന്റെ ഇത്തവണത്തെ ഐപിൽ സ്വപ്നങ്ങളെ കുറിച്ചും പൂജാര വാചാലനായി .”ഐപിഎല്ലിലേക്ക് വരാനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഐപിഎല്‍ നഷ്ടപ്പെടുത്താന്‍ ഒരു ക്രിക്കറ്റ് താരവും ആഗ്രഹിക്കില്ല. കൗണ്ടി ക്രിക്കറ്റാണ് ഞാന്‍ കളിക്കാറ്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ കൗണ്ടി കളിക്കാനായില്ല. ഇന്ത്യന്‍ ടീമിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ പലപ്പോയി പുറത്തെടുക്കുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കും. അടുത്തകാലത്ത് എനിക്ക് ഇന്ത്യന്‍ ടീമിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ചെന്നൈ ടീമിൽ എത്തുവാൻ കഴിഞ്ഞതിലും സന്തോഷം “പൂജാര വാചാലനായി .