ആത്ലറ്റിക്കോ മാഡ്രിഡ് തോറ്റു. ലാലീഗ പോരാട്ടം ആവേശത്തിലേക്ക്.

ലാലീഗ പോരാട്ടത്തില്‍ സെവ്വിയക്കെതിരെ അത്ലറ്റിക്കോ മാഡ്രിഡിനു തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോ മാഡ്രിഡിന്‍റെ പരാജയം. ആദ്യ പകുതിയില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ സെവ്വിയന്‍ ടീമിനു, മാര്‍ക്കസ് അക്വൂനയുടെ ഗോളിലാണ് വിജയം നേടിയത്.

ലൂക്കാസ് ഒസ്കാംപസിന്‍റെ പെനാല്‍റ്റി കിക്ക് രക്ഷപ്പെടുത്തിയാണ് അത്ലറ്റിക്കോ മാഡ്രിഡ് മത്സരം ആരംഭിച്ചത്. അതിനു ശേഷം ജോര്‍ദ്ദാന്‍റെ ഷോട്ട് ബാറിലിടിച്ച് മടങ്ങിയതും നീര്‍ഭാഗ്യമായി. രണ്ടാം പകുതിയില്‍ ജീസസ് നവാസിന്‍റെ ക്രോസില്‍ നിന്നും മാര്‍ക്കസ് അക്വൂനായുടെ ഹെഡര്‍ ഗോളാണ് സെവിയ്യയെ വിജയത്തിലേക്ക് നയിച്ചത്. ഗോളിലേക്ക് എത്തിയ മുന്നേറ്റത്തിനു മുന്‍പ് ഓസ്കാംപസിന്‍റെ ഹാന്‍ഡ്ബോള്‍ ഉണ്ടായിരുന്നു എന്ന അത്ലറ്റിക്കോ മാഡ്രിഡിന്‍റെ വാദം റഫറി അംഗീകരിച്ചില്ലാ.

അത്ലറ്റിക്കോ മാഡ്രിഡിന്‍റെ തോല്‍വിയോടെ ലാലീഗ പോരാട്ടം ആവേശത്തിലായി. 29 മത്സരങ്ങളില്‍ നിന്നും 66 പോയിന്‍റുമായി അത്ലറ്റിക്കോ മാഡ്രിഡ് തന്നെയാണ് ഒന്നാമത്. 63 പോയിന്‍റുള്ള റയല്‍ മാഡ്രിഡ് രണ്ടാമതാണ്. ഒരു മത്സരം കുറവ് കളിച്ച ബാഴ്സലോണക്ക് 62 പോയിന്‍റുണ്ട്. അടുത്ത റൗണ്ടിലെ എല്‍ ക്ലാസിക്കോയും മെയ്യ് 9 ലെ അത്ലറ്റിക്കോ മാഡ്രിഡ് – ബാഴ്സലോണ പോരാട്ടം കിരീട വിജയിയെ നിശ്ചയിക്കുന്ന പോരാട്ടങ്ങളാണ്.

Previous articleപൂർണ്ണ ഫിറ്റ്നസ് നേടി സൂപ്പർ താരം : ആദ്യ മത്സരം മുതലേ ചെന്നൈ ടീമിൽ കാണും – ആവേശത്തോടെ ക്രിക്കറ്റ് ലോകം
Next articleഅവനും ഇത്തവണ ഐപിഎല്ലിൽ വേണമായിരുന്നു : മനസ്സ് തുറന്ന് പൂജാര