ഈ മാസം അവസാനം മാർച്ച് 26നാണ് ക്രിക്കറ്റ് പ്രേമികൾ എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നത്. പുതിയ രണ്ടു ടീമുകൾ അടക്കം പത്ത് ടീമുകൾ ടൂർണ്ണമെന്‍റിനുവേണ്ടിയുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. കിരീട പ്രതീക്ഷയിലാണ് എല്ലാ ടീമുകളും ഇത്തവണ ടൂർണമെൻ്റിന് ഇറങ്ങുന്നത്.
ഇത്തവണ പുതുതായി ചേർന്ന ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. മുംബൈ ഇന്ത്യൻസിൻ്റെ സൂപ്പർ താരമായിരുന്ന ഹർദിക് പാണ്ഡ്യ ആണ് ഗുജറാത്തിലെ നയിക്കുന്നത്. ഇപ്പോഴിതാ ഗുജറാത്ത് ടൈറ്റൻസിൻ്റെ നെറ്റ് ബൗളറെ കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
2014 ൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ഗുജറാത്തിനിൻറെ നെറ്റ് ബോളർമാരിൽ ഒരാൾ. 16 കളികളിൽ നിന്നും 23 വിക്കറ്റുകൾ നേടിയ മോഹിത് ശർമയാണ് ആണ് ആ താരം. സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഐപിഎൽ കിരീടം നേടിയ ബരീന്ദർ സ്രാൻ രണ്ടാമത്തെ താരം.
ബാറ്റർമാരുടെ മികവ് വർദ്ധിപ്പിക്കാൻ വേണ്ടിയാണ് മികച്ച നെറ്റ് ബോളർമാരെ ടീമുകൾ കൊണ്ടുവരുന്നത്. ലഭ്യമായവരിൽ മികച്ചവരെ പരിശീലനത്തിനായി കൊണ്ടുവരാൻ ഫ്രാഞ്ചൈസികൾ എപ്പോഴും ശ്രമിക്കാറുണ്ട്. മുംബൈ ഇന്ത്യൻസിൻ്റെയും ഇന്ത്യൻ ദേശീയ ടീമിൻ്റേയും ലോകോത്തര ബൗളറായി ജസ്പ്രീത് ബുംറ നെറ്റ് ബൗളറായാണ് കളിക്കാൻ എത്തിയത്. പിന്നീടായിരുന്നു ലോകത്തിലെ ഒന്നാം നമ്പർ ബൗളർ ആയിട്ടുള്ള മാറ്റം.
മോഹിത് ശർമയും സ്രാനും ഐപിഎൽ 2022 മെഗാ ലേഖനത്തിൽ പങ്കെടുത്തവരാണ്. എന്നാൽ ഒരു ടീമുകളും ഇവരെ സ്വന്തം ആക്കിയില്ല. ഗുജറാത്തിലെ ബാറ്റ്സ്മാൻമാർ അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുമ്പോൾ നേരിടുന്നത് ഇവരുടെ പന്തുകളെയാണ്.
2015 ലോകകപ്പ് കളിച്ച താരമാണ് മോഹിത്. അദ്ദേഹം നെറ്റ് ബൗളറായി എത്തിയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വൻ വീഴ്ചയാണ് ഇതെന്നാണ് ഒരു ആരാധകന് പറയാനുള്ളത്. മറ്റൊരു ആരാധകൻ പറഞ്ഞത് മോഹത്തിനേ പോലെ ഒരു കളിക്കാരൻ ഇതുപോലൊരു സ്ഥിതിയിലേക്ക് എത്തിയത് വേദനിപ്പിക്കുന്നതാണ് എന്നാണ്.
ചെന്നൈ സൂപ്പർ കിംഗ്സ്,പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച താരമാണ് മോഹിത് ശർമ. 86 ഐപിഎൽ മത്സരങ്ങളിൽ നിന്നും 92 വിക്കറ്റുകളാണ് താരം നേടിയത്. 2014 ലെ ടീ-20 ലോകകപ്പിലും കളിച്ചിട്ടുണ്ട്.