ശ്രീലങ്കക്ക് എതിരായ മോഹാലി ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ബാറ്റിങ് മികവിൽ വമ്പൻ ഒന്നാം ഇന്നിങ്സ് സ്കോരിലേക് എത്തി ഇന്ത്യൻ ടീം. രണ്ടാം ദിനം ജഡേജ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ഇന്ത്യൻ സ്കോർ എട്ട് വിക്കറ്റുകൾ നഷ്ടത്തിൽ 574 റൺസിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ജഡേജ (175 റൺസ് ), അശ്വിൻ (61 റൺസ് ),റിഷാബ് പന്ത് (96 റൺസ് )എന്നിവരാണ് ഒന്നാം ഇന്നിങ്സിലെ ഇന്ത്യൻ ടോപ് സ്കോറർ ബാറ്റ്‌സ്മന്മാർ. അതേസമയം ഒന്നാം ഇന്നിങ്സ് ബൗളിംഗ് ചെയ്യാനായി എത്തിയ ടീം ഇന്ത്യക്ക് മൈതാനത്തിലേക്ക് എത്തും മുൻപായി തന്റെ കരിയറിലെ നൂറാമത്തെ ടെസ്റ്റ് മത്സരം കളിക്കുന്ന വിരാട് കോഹ്ലിക്ക് നൽകിയ മറ്റൊരു ഗംഭീരസ്വീകരണം.
ഇന്ത്യൻ ഒന്നാം ഇന്നിങ്സ് ബൗളിംഗ് ആരംഭം കുറിക്കും മുൻപാണ് ഇന്ത്യൻ ടീം മുൻ നായകനായ കോഹ്ലിക്ക് ഗാർഡ് ഓഫ് ഓണർ നൽകിയത്. നൂറാം ടെസ്റ്റ് മത്സരം എന്നുള്ള അപൂർവ്വ നേട്ടത്തിൽ എത്തിയ കോഹ്ലിക്ക് ക്യാപ്റ്റൻ രോഹിത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യൻ താരങ്ങൾ എല്ലാം ചേർന്നാണ് ഗാർഡ് ഓഫ് ഓണർ ആദരം നൽകിയത്.എന്നാൽ രസകരമായ ഒരു കാര്യം ഈ ഒരു പ്രവർത്തിക്ക് മുൻപായി അരങേറി. രോഹിത്തും ഇന്ത്യൻ ടീമും വളരെ രഹസ്യമായി കോഹ്ലിക്ക് ഗാർഡ് ഓഫ് ഓണർ നൽകാനാണ് ആഗ്രഹിച്ചത് എങ്കിലും കോഹ്ലി ആദ്യമേ തന്നെ ഗ്രൗണ്ടിലേക്ക് എത്തി ഈ പ്ലാൻ പൊളിച്ചു.
അതേസമയം വീണ്ടും ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനും ഉടനെ തന്നെ ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് പോകാനും വിരാട് കോഹ്ലിയോട് രോഹിത് ശർമ ആവശ്യം ഉന്നയിക്കുകയായിരുന്നു. എന്താണ് നടക്കുന്നതെന്ന് അറിയാതെ കോഹ്ലി സംശയത്തിലായി എങ്കിലും പിന്നീട് ബൗണ്ടറി ലൈനിനപ്പുറത്തേക്ക് വീരാട് കോഹ്ലി പോയി. പിന്നീട് കോഹ്ലിക്ക് ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ചേർന്ന് ഗാർഡ് ഓഫ് ഹോണർ നൽകുകയായിരുന്നു.
ഒപ്പം സഹതാരങ്ങളുടെ ഈ സർപ്രൈസിൽ കോഹ്ലി വളരെ ആവേശവാനായി കാണപ്പെട്ടു.കോഹ്ലിക്ക് ഇന്ത്യൻ താരങ്ങൾ ഗാർഡ് ഓഫ് ഹോണർ നൽകുന്ന ഈ ഒരു വീഡിയോ നിമിഷനേരങ്ങൾക്കുള്ളിൽ തരംഗമായി മാറി കഴിഞ്ഞു.
വളരെ സന്തോഷത്തോടെയാണ് കോഹ്ലി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചത്. അതിനുശേഷം രോഹിത് ശർമ്മയ്ക്ക് കോഹ്ലി കൈകൊടുക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള സുഹൃദ്ബന്ധം വിളിച്ചോതുന്നത് കൂടിയായിരുന്നു ഈ രംഗങ്ങൾ.