ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന നിമിഷമാണ് ഗ്രേഗ് ചാപ്പല്‍ കാലഘട്ടം. 2007 ലോകകപ്പ് നേടുക എന്ന ലക്ഷ്യത്തോടെ 2005 ലാണ് ഗ്രേഗ് ചാപ്പല്‍ ഇന്ത്യന്‍ കോച്ചിങ്ങ് സ്ഥാനം ഏറ്റെടുക്കുന്നുത്. ഗ്രേഗ് ചാപ്പലിന്‍റെ കോച്ചിങ്ങ് കാലത്താണ് സുരേഷ് റെയ്ന എന്ന യുവതാരം രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ ചാപ്പലിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സുരേഷ് റെയ്ന. വിശ്വാസം- ജീവിതവും ക്രിക്കറ്റും എന്നെ പഠിപ്പിച്ചത് എന്ന തന്റെ പുസ്തകത്തിലായിരുന്നു റെയ്‌ന പിന്തുണച്ചത്. ഗ്രേഗ് ചാപ്പലിന്‍റെ കാലത്ത് ക്യാപ്റ്റനായ സൗരവ് ഗാംഗുലിയുമായി അഭിപ്രായ ഭിന്നതകള്‍ വന്നത് വാര്‍ത്തയായിരുന്നു. ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നു നീക്കുകയും എന്തിനു ടീമില്‍ നിന്നു വരെ സ്ഥാനം നഷ്ടമായി.
2007 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായി. ഇതോടെ ചാപ്പലിന്‍റെ കോച്ചിങ്ങിനും അവസാനമായി. ” ചാപ്പലിനെ സംമ്പന്ധിച്ച് മത്സരഫലമായിരുന്നു പ്രധാനപ്പെട്ടത്. ഞങ്ങള്‍ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ ഏതു വിധേയനേയും സ്വന്തമാക്കണം. അങ്ങനെയാരു ചിന്താഗതിയാണ് ചാപ്പലിനു ഉണ്ടായിരുന്നത്. ഞാന്‍ കരിയര്‍ ആരംഭിച്ച സമയമായിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതില്‍ സന്തോഷവാനായിരുന്നു ” സുരേഷ് റെയ്ന പുസ്തകത്തില്‍ കുറിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കുന്നതില്‍ ഗ്രേഗ് ചാപ്പല്‍ തെറ്റു വരുത്തിയട്ടില്ലാ എന്നും എന്നാല്‍ സീനിയര്‍ താരങ്ങളെ കുറച്ചുകൂടി ബഹുമാനിക്കണം എന്നായിരുന്നു സുരേഷ് റെയ്ന പറയുന്നത്.
എന്റെ കണ്ണില്‍ ഗ്രെഗിന്റെ ഭാഗത്തു തെറ്റുകളുണ്ടായിരുന്നില്ല. കാരണം ടീം എല്ലായ്‌പ്പോഴും തന്റെ വിരല്‍ത്തുമ്പിലാണെന്നു ഉറപ്പുവരുത്തുകയും ഏതെങ്കിലുമൊരു താരത്തിനു പ്രത്യേക പരിഗണനയും നല്‍കിയിരുന്നില്ല. ടീം തോല്‍ക്കുമ്പോള്‍ ഗ്രെഗ് വളരെ ക്ഷുഭിതനാവുമായിരുന്നു പ്രത്യേകിച്ചു ടീമിലെ സീനിയര്‍ താരങ്ങളായിരുന്നു അദ്ദേഹത്തില്‍ നിന്നും ഇതിന്റെ പേരില്‍ കൂടുതല്‍ ശകാരം ഏറ്റുവാങ്ങിയിരുന്നത്. സച്ചിന്‍, ദാദ ഇവരെപ്പോലെയുള്ള ടീമിലെ സീനിയര്‍ കളിക്കാര്‍ക്കു അദ്ദേഹം കുറച്ചുകൂടി ബഹുമാനം നല്‍കണമായിരുന്നു ” റെയ്ന കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി.
ഗ്രെഗ് കോച്ചായിരുന്ന സമയത്ത് ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ വലിയ പിരിമുറുക്കം ഉണ്ടായിരുന്നതെന്നു റെയ്‌ന സമ്മതിക്കുന്നു. കാരണം എല്ലാവരും, എല്ലായ്‌പ്പോഴും ഒത്തുപോയിരുന്നില്ലെന്നും റെയ്ന തന്‍റെ പുസ്കതിലൂടെ പറഞ്ഞു.