കുതിരയുമായി ഓട്ട മത്സരം. മഹേന്ദ്ര സിങ്ങ് ധോണിയുടെ ഫിറ്റ്നെസിനു ഒരു കുറവുമില്ലാ

കോവിഡ് വ്യാപനം കാരണം ഐപിഎല്‍ നിര്‍ത്തിയതിനു ശേഷം മഹേന്ദ്ര സിങ്ങ് ധോണിയെ ആരാധകര്‍ക്ക് കാണാന്‍ പറ്റിയട്ടില്ലാ. അതിനൊരു അറുതി വരുത്തിയിരിക്കുകയാണ് ധോണിയുടെ ഭാര്യയായ സാക്ഷി.

സാക്ഷി പോസ്റ്റ് ചെയ്ത ധോണിയുടെ ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. റാഞ്ചിയിലെ ഫാം ഹൗസില്‍ ധോണിയുടെ മകളായ സിവയുടെ പ്രിയപ്പെട്ട കുതിരയോടൊപ്പം ഓടുന്ന വീഡിയോയാണ് സാക്ഷി പോസ്റ്റ് ചെയ്തത്.

പ്രായം ഇത്രയേറയായിട്ടും ഫിറ്റ്നെസിനു ഒരു കുറവുമില്ലെന്നാണ് ആരാധകരുടെ കമന്‍റുകള്‍. രാജ്യന്തര ക്രിക്കറ്റില്‍ വിക്കറ്റിനിടയിലൂടെ ഓട്ടത്തില്‍ യുവതാരങ്ങള്‍ പോലും ധോണിയോട് തോല്‍ക്കുമായിരുന്നു.

ഇനി ധോണിയെ കാണാനാവുക ഐപിഎല്ലിന്‍റെ രണ്ടാം ഭാഗത്തിലാണ്. ഇനി ബാക്കിയുള്ള മത്സരങ്ങള്‍ യുഏഈയിലാണ്. സീസണിന്‍റെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാാത്തായിരുന്നു ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്.