ഐപിഎൽ പതിനഞ്ചാം സീസണിലെ ഫൈനലിസ്റ്റുകളെ പ്രവചിച് മുൻ ഇംഗ്ലണ്ട് താരം.

ഐപിഎൽ പതിനഞ്ചാം സീസണിലെ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ക്വാളിഫയർ ഒന്നിൽ പോയിൻറ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും, മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രണ്ടാംസ്ഥാനക്കാരായ രാജസ്ഥാൻ റോയൽസും ഇന്ന് ഏറ്റുമുട്ടും. എലിമിനേറ്റർ റൗണ്ടിൽ മൂന്നാം സ്ഥാനക്കാരായ ലഖ്നൗ സൂപ്പർ ജയൻ്റ്‌സും, നാലാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും.

ഇപ്പോഴിതാ ഗുജറാത്ത്-രാജസ്ഥാൻ ടീമുകളിൽ ഏത് ടീം ആയിരിക്കും ആദ്യം ഫൈനലിൽ എത്തുക എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരവുമായ ഗ്രയിം സ്വാൻ.”ഗുജറാത്തിനെതിരെ രാജസ്ഥാൻ റോയൽസ് ജയിക്കും. ഇരുവരും ആണ് ടൂർണമെൻ്റിലെ മികച്ച ടീമുകൾ എന്നാണ് എൻ്റെ വിശ്വാസം. അതുകൊണ്ടുതന്നെ ഫൈനലിലും ഇവർ നേർക്കുനേർ വരും.”- സ്വാൻ പറഞ്ഞു.

അശ്വിൻ, ബട്ലർ, ചഹൽ എന്നിവരുടെ മികച്ച ഫോമിൻ്റെ ആത്മവിശ്വാസത്തിൽ ആയിരിക്കും സഞ്ജുവും കൂട്ടരും ആദ്യ ക്വാളിഫയറിന് ഇറങ്ങുക. ഓറഞ്ച് ക്യാപ്പിൽ ഒന്നാമനാണ് ബട്ട്ലർ.ചഹൽ ആണ് പർപ്പിൾ ക്യാപ്പിൽ ഒന്നാമത്.

images 30 4

14 കളികളിൽ നിന്നും 20 പോയിൻ്റ് ആണ് ഗുജറാത്തിന് ഉള്ളത്. 14 കളികളിൽനിന്ന് ഒമ്പത് വിജയത്തോടെ 18 പോയിൻ്റ് ആണ് രാജസ്ഥാൻ ഉള്ളത്. ഇത്രയും കളികളിൽ നിന്ന് 18 പോയിൻ്റ് ആണ് ലഖ്നൗവിനും ഉള്ളതെങ്കിലും നെറ്റ് റൺ റേറ്റ് രാജസ്ഥാന് ഗുണം ചെയ്തു.