അങ്ങനെ നീ സെഞ്ചുറി നേടണ്ട. ഓസ്ട്രേലിയന്‍ താരത്തെ പുറത്താക്കാന്‍ ഗ്ലെന്‍ ഫിലിപ്പ്സിന്‍റെ ആക്രോബാറ്റിക്ക് ക്യാച്ച്

glenn philipps flying catch

ന്യൂസിലന്‍റും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍റ് 162 റണ്‍സിനു പുറത്തായപ്പോള്‍ ഓസ്ട്രേലിയ 256 റണ്‍സ് നേടി. ഓസ്ട്രേലിയക്കായി 90 റണ്‍സ് നേടിയ മാര്‍നസ് ലാംബുഷെയ്ന്‍ ടോപ്പ് സ്കോററായി. ഗ്ലെന്‍ ഫിലിപ്പ്സിന്‍റെ മനോഹരമായ ക്യാച്ചിലാണ് ഓസ്ട്രേലിയന്‍ താരത്തിനു സെഞ്ചുറി നഷ്ടമായത്.

മത്സരത്തിന്‍റെ 61ാം ഓവറിലാണ് ഈ ക്യാച്ച് പിറന്നത്. ടിം സൗത്തിയുടെ വൈഡ് ഓഫ് സ്റ്റംപില്‍ വന്ന ലെങ്ങ്ത് ബോളില്‍ മാര്‍നസ് ബാറ്റ് വച്ചു. വൈഡ് ഗള്ളിയില്‍ നിന്ന ഗ്ലെന്‍ ഫിലിപ്പ്സിന്‍റെ അടുത്തേക്കാണ് അതു പോയത്. ഗ്ലെന്‍ ഫിലിപ്പ്സ് വലത്തേക്ക് ഫുള്‍ സ്ട്രെച്ച് ചെയ്ത് ആക്രോബാറ്റിക്ക് മികവോടെയാണ് ആ പന്ത് പിടിച്ചെടുത്ത്.

മറ്റ് ആരെങ്കിലും ആയിരുന്നെങ്കിലും പന്ത് തട്ടിയെട്ട് റണ്‍സ് സേവ് ചെയ്യാനേ ശ്രമിക്കൂ. എന്നാല്‍ ഗ്ലെന്‍ ഫിലിപ്പ്സ് അങ്ങനെ വിടാന്‍ ഒരുക്കമായിരുന്നില്ലാ.

ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലന്‍റ് 94 റണ്‍സ് ലീഡാണ് വഴങ്ങിയത്. ന്യൂസിലന്‍റിനായി മാറ്റ് ഹെന്‍റി 67 റണ്‍സ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തി.

Read Also -  ഞങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടില്ല, അവസാന മത്സരവും ജയിക്കണം : ശുഭ്മാന്‍ ഗില്‍
Scroll to Top