ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ആദ്യ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ബോളിംഗും ക്യാച്ചുമായി ഗ്ലെന്‍ മാക്‌സ്‌വെൽ. 18 വർഷത്തിന് ശേഷം ഓസ്‌ട്രേലിയയിലെ കെയ്‌ൻസിൽ അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചെത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്തത് ന്യൂസിലന്‍റായിരുന്നു.
ന്യൂസിലൻഡ് ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിലും ഡെവോൺ കോൺവെയും കരുതലോടെയുള്ള തുടക്കമാണ് നടത്തിയത്. ഇരുവരും മിച്ചൽ സ്റ്റാർക്കിന്റെയും ജോഷ് ഹേസിൽവുഡിന്റെയും ഓപ്പണിംഗ് സ്പെല്ലുകൾ അധികം റിസ്ക് എടുക്കാതെയാണ് കളിച്ചത്. എന്നാല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എഡ്ജ് ആയി.
ബാക്ക്‌വേർഡ് പോയിന്റിൽ തകര്‍പ്പന്‍ ക്യാച്ചാണ് മാക്‌സ്‌വെൽ സ്വന്തമാക്കിയത്. സ്റ്റാർക്ക് എറിഞ്ഞ അഞ്ചാം ഓവറിലെ നാലാമത്തെ പന്തിലാണ് ഇത് നടന്നത്.
ബോളിംഗിലും ഓസ്ട്രേലിയന്‍ താരം തിളങ്ങി. നാല് കിവി ബാറ്റർമാരെ പുറത്താക്കിയപ്പോള്‍ ന്യൂസിലൻഡിനെ അവരുടെ 50 ഓവറിൽ 232/9 എന്ന നിലയിൽ ഒതുക്കി. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ടോം ലാഥം, ഡാരിൽ മിച്ചൽ, മൈക്കൽ ബ്രേസ്‌വെൽ എന്നിവരുടെ വിക്കറ്റുകളാണ് മാക്‌സ്‌വെൽ പിഴുതത്.