അഡലെയ്ഡില്‍ വെടിക്കെട്ടുമായി ഗ്ലെന്‍ മാക്സ്വെല്‍. സെഞ്ചുറി റെക്കോഡില്‍ രോഹിത്തിനൊപ്പം

glen maxwell century

വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഗ്ലെന്‍ മാക്സ്വെല്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിനെതിരെ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.

അഡലെയ്ഡില്‍ നടന്ന പോരട്ടത്തില്‍ 55 പന്തില്‍ 12 ഫോറും 8 സിക്സും സഹിതം 120 റണ്‍സാണ് ഗ്ലെന്‍ മാക്സ്വെല്‍ നേടിയത്. ജോഷ് ഇംഗ്ലിസിനെ (4) തുടക്കത്തിലേ നഷ്ടമായെങ്കിലും വാര്‍ണറും (22) മിച്ചല്‍ മാര്‍ഷും (29) ക്യാമിയോ നല്‍കി.

പിന്നാലെയാണ് ക്രീസിലേക്ക് മാക്സ്വെല്‍ എത്തിയത്. സമയം കളഞ്ഞില്ല. തുടക്കം മുതലേ വിന്‍ഡീസ് ബൗളര്‍മാരെ ആക്രമിക്കാന്‍ ആരംഭിച്ചു. 25 പന്തിലാണ് മാക്സ്വെല്‍ അര്‍ധസെഞ്ചുറി നേടിയത്. സ്റ്റോണിസ് (16) പിന്തുണ നല്‍കി മടങ്ങി.

പിന്നാലെ എത്തിയത് ടിം ഡേവിഡ്. ഇരുവരും ചേര്‍ന്ന് 39 പന്തില്‍ 95 റണ്‍സാണ് ചേര്‍ത്തത്. 49 പന്തില്‍ സെഞ്ചുറി നേടിയ മാക്സ്വെല്‍ കരിയറിലെ അഞ്ചാം സെഞ്ചുറി ഇന്ന് കുറിച്ചു. ഇതോടെ രാജ്യന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന രോഹിത് ശര്‍മ്മയുടെ റെക്കോഡിനൊപ്പം എത്തി.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
Scroll to Top