ഐപിൽ ക്രിക്കറ്റിൽ തങ്ങളുടെ ആദ്യത്തെ കിരീടമാണ് ബാംഗ്ലൂർ ടീം ലക്ഷ്യമിടുന്നത്. ഇത്തവണ ഉറപ്പായും ആരാധകരുടെ അടക്കം പ്രതീക്ഷകൾക്ക് വിരാമം കുറിക്കാനായി കഴിയുമെന്നാണ് ബാംഗ്ലൂർ ടീം ഉറച്ച് വിശ്വസിക്കുന്നതെങ്കിൽ ഇപ്പോൾ നടക്കുന്ന ഗുജറാത്തിനെതിരായ കളിയിൽ വമ്പൻ ജയം നേടേണ്ടത് ഫാഫ് ഡൂപ്ലസ്സിസിനും ടീമിനും നിർണായകമാണ്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് ലഭിച്ചത് മോശം തുടക്കം.
ഓപ്പണർ ശുഭ്മാൻ ഗിൽ വിക്കെറ്റ് ഇന്നിങ്സ് മൂന്നാം ഓവറിൽ തന്നെ നഷ്ടമായ ഹാർദിക്ക് പാണ്ട്യക്കും ടീമിന് തുടരെ വിക്കറ്റുകൾ പിന്നീട് നഷ്ടമായി.ഗിൽ (1 റൺസ് ),സാഹ(31 റൺസ് ), വേഡ് (16 റൺസ് ) എന്നിവർ വിക്കറ്റുകൾ നഷ്ട്മായ ടീമിന് കരുത്തായി മാറിയത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ ഇന്നിങ്സ് തന്നെ.
അതേസമയം നിർണായക കളിയിൽ ബാംഗ്ലൂർ ടീം പുറത്തെടുത്തത് അസാധ്യമായ ഫീൽഡിങ് പ്രകടനം.ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ആഗ്രഹിക്കാതെ കളിക്കാനായി ഇറങ്ങിയ ബാംഗ്ലൂർ ടീം ആദ്യത്തെ ഓവർ മുതൽ ഫീൽഡിൽ പുറത്തെടുത്തത് മിന്നും മികവ്.
മൂന്നാം ഓവറിലാണ് ശുഭ്മാൻ ഗിൽ വിക്കെറ്റ് വീണത്. സ്ലിപ്പിൽ വണ്ടർ ക്യാച്ചിലൂടെയാണ് മാക്സ്വെൽ ഗിൽ വിക്കെറ്റ് നേടിയത്. ഒരു ഡിഫെൻസ് ഷോട്ടിനായി ശ്രമിച്ച ഗില്ലിന് പിഴച്ചപ്പോൾ സ്ലിപ്പിൽ വലത്തേ സൈഡിലേക്ക് ഫുൾ ലെങ്ത് ഡൈവ് നടത്തിയാണ് മാക്സ്വെൽ ഈ ക്യാച്ച് നേടിയത്. ഈ ഐപിൽ സീസണിൽ ഏറ്റവും മികച്ച ക്യാചുകളിൽ ഒന്നായി ഇത് മാറി കഴിഞ്ഞു.
ഗിൽ പുറത്തായ ശേഷവും മനോഹരമായ ഷോട്ടുകൾ കളിച്ച സാഹയുടെ വിക്കറ്റ് നേടിയതും ബാംഗ്ലൂർ മറ്റൊരു മനോഹരമായ ഫീൽഡിങ് മികവിൽ കൂടി. ഒരു അതിവേഗ സിംഗിളിനു വേണ്ടി ശ്രമം തെറ്റിയപ്പോൾ സാഹയെ, സ്ട്രൈക്കർ എൻഡിൽ താരത്തെ ഒരു മിന്നൽ ത്രോയിൽ കൂടി ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് പുറത്താക്കി.