രാജസ്ഥാന്‍ റോയല്‍സിനു പുതിയ താരം. എത്തുന്നത് സൗത്താഫ്രിക്കന്‍ അണ്ടര്‍-19 ലോകകപ്പ് താരം.

Gerald Coetzee

സൗത്താഫ്രിക്കയുടെ അണ്ടര്‍-19 ലോകകപ്പ് താരം ജെറാള്‍ഡ് കോട്സെ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കും. ടൂര്‍ണമെന്‍റിന്‍റെ പാതിവഴിയില്‍ ഉപേക്ഷിച്ചു പോയ ലിയാം ലിവിങ്ങ്സ്റ്റോണിനു പകരമായാണ് സൗത്താഫ്രിക്കന്‍ താരത്തെ ടീമിലെത്തിച്ചത്.

ഇതുവരെ 8 ടി20 മത്സരങ്ങള്‍ കളിച്ച താരം 23 ശരാശരിയില്‍ 9 വിക്കറ്റുകള്‍ നേടി. ബയോബബിളിലെ ബുദ്ധിമുട്ടു കാരണമാണ് ലിവിങ്ങ്സ്റ്റോണ്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. നേരത്തെ ബെന്‍ സ്റ്റോക്ക്സിനു പരിക്കേറ്റപ്പോള്‍ ആന്‍ഡ്രൂ ടൈയും മടങ്ങിയിരുന്നു.

സീസണില്‍ ഇതാദ്യമായി സഞ്ചു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത്. 6 മത്സരങ്ങളില്‍ നിന്നും 2 വിജയങ്ങള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ അടുത്ത മത്സരം.