ലേഡി ഡിവില്ലേഴ്സ്. ബൗണ്ടറിയരികില്‍ ആക്രോബാറ്റിക്ക് ശ്രമം. എതിരാളികള്‍ പോലും കയ്യടിച്ചു.

wareham abd

വുമണ്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവിശ്വസിനീയ ഫീല്‍ഡിങ്ങ് പ്രകടനവുമായി ബാംഗ്ലൂരിന്‍റെ ജോര്‍ജിയ വരേഹം. ചിന്നസ്വാമിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലാണ് ബാംഗ്ലൂര്‍ താരത്തിന്‍റെ ഈ ഫീല്‍ഡിങ്ങ് പ്രകടനം.

ഡല്‍ഹി ഇന്നിംഗ്സിന്‍റെ 11ാം ഓവറിലാണ് ഈ സംഭവം. നദീന്‍ ഡി ക്ലെര്‍ക്കിന്‍റെ പന്തില്‍ സിക്സടിക്കാന്‍ ഷഫാലിയുടെ ഷോട്ട്, ബൗണ്ടറിയരികില്‍ ഒരു ആക്രോബാറ്റിക്ക് ഡൈവിലൂടെ ജോര്‍ജിയ വരേഹം തടഞ്ഞിട്ടു. സിക്സെന്നൊറപ്പിച്ച പന്തില്‍ 2 റണ്‍ മാത്രമാണ് ഷഫാലിക്ക് ലഭിച്ചത്.

2018 ല്‍ ഡീവില്ലേഴ്സ് ഇതുപോലെ ഒരു ശ്രമം ഐപിഎല്ലില്‍ നടത്തിയിരുന്നു. അതുപോലെ ഒരു ശ്രമമാണ് മറ്റൊരു ബാംഗ്ലൂര്‍ താരമായ വരേഹം നടത്തിയത്. എതിരാളികളായ ഡല്‍ഹി ക്യാപിറ്റല്‍സ് പോലും ഈ ശ്രമത്തിന് കയ്യടികള്‍ നല്‍കി അഭിനന്ദിച്ചു.

Read Also -  വീണ്ടും കൊല്ലം സ്വാഗ്. കാലിക്കറ്റിനെ വിറപ്പിച്ച് കെസിഎല്ലിന്റെ പ്ലേയോഫിൽ.
Scroll to Top