രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസൺ ഇത്തവണത്തെ ഐപിഎല്ലിലും ബാറ്റിങ്ങിൽ സ്ഥിരത നിലനിർത്തുവാൻ കഴിയാതെ വിഷമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് .കഴിഞ്ഞ ഐപിൽ സീസണുകൾക്ക് സമാനമായി താരം ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലു ഇത്തവണ ക്യാപ്റ്റനായുള്ള ഐപിഎല്‍ അരങ്ങേറ്റമായിരുന്നു സഞ്ജുവിന്. കൂടുതല്‍ ഉത്തരവാദിത്തം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ആരാധകര്‍ കരുതി. എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തി.
ഇന്നലെ റോയൽ ചേലഞ്ചേഴ്‌സ് ബാംഗ്ലൂർ എതിരായ മത്‌സരത്തിലും മികച്ച തുടക്കം ലഭിച്ച സഞ്ജു 21 റണ്‍സിന് പുറത്തായി. ഇതോടെയാണ് താരത്തിന് എതിരെ അതിരൂക്ഷ വിമർശനവുമായി ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കർ രംഗത്തെത്തിയത് .
സ്റ്റാര്‍ സ്‌പോര്‍ട്‌സിന് വേണ്ടി ഇന്നലത്തെ മത്സരത്തിൽ കമന്ററി ചെയ്യുന്നതിനിടെ മുൻ ഇന്ത്യൻ താരം സഞ്ജുവിനെ കുറിച്ചുള്ള തന്റെ വിമർശനം കടുപ്പിച്ചു .”ആദ്യം തന്നെ ഞാൻ പറയട്ടെ എല്ലാവരും മനസിലാക്കേണ്ടത് സഞ്ജു സാംസൺ ഒരു ഐപിൽ ക്യാപ്റ്റനാണെന്നുള്ള വസ്തുതയാണ്. സഞ്ജുവാണ് മുന്നില്‍ നിന്ന് ടീമിനെ നയിക്കേണ്ടത്. ആദ്യ മത്സരത്തില്‍ അത് അവന്‍ ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാൽ ശേഷമുള്ള മത്സരങ്ങളിൽ അതെ രീതിയിൽ ബാറ്റേന്തിയ അവൻ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ബാറ്റിങ്ങിൽ പരാജയപ്പെട്ടു. ഈ സ്ഥിരതയില്ലായ്മ തന്നെയാണ് അദ്ദേഹത്തിന്റെ പരാജയം. സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതിന്റെ കാരണവും ഇതുതന്നെ. സഞ്ജു ഒരു മത്സരത്തില്‍ നന്നായി കളിക്കും .പക്ഷേ പിന്നീട് ആ മികവ് കാണണമെന്നില്ല ” ഗവാസ്‌ക്കർ തന്റെ അഭിപ്രായം വിശദമാക്കി .
“സഞ്ജു ഒരു മത്സരത്തിൽ തിളങ്ങും എന്നാൽ അടുത്ത മത്സരത്തിലും അതുതന്നെ ചെയ്യാന്‍ ശ്രമിക്കും .മത്സര സാഹചര്യം എന്തെന്ന് മനസിലാക്കുവാൻ ശ്രമിക്കില്ല. പെട്ടന്ന് പുറത്താവുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. സഞ്ജു നേടുന്ന ഓരോ റണ്‍സും വിലപ്പെട്ടതാണ്. രാജസ്ഥാന്‍ നിരയില്‍ ഡേവിഡ് മില്ലറും ക്രിസ് മോറിസുമുണ്ട്. അവസാന ഓവറുകളിൽ റണ്‍സ് കണ്ടെത്താന്‍ അവര്‍ വളരെ മിടുക്കരാണ്.എന്റെ അഭിപ്രായത്തിൽ അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ ടീമിനായി മുന്നില്‍ നിന്ന് റണ്‍സ് കണ്ടെത്തുകയാണ് വേണ്ടത്.” ഗവാസ്‌ക്കർ പറഞ്ഞുനിർത്തി .
ഇന്നലെ ബാംഗ്ലൂർ എതിരായ മത്സരത്തിൽ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. ഇത്തവണ പ്രതീക്ഷയോടെ തുടങ്ങിയ ശേഷമാണ് സഞ്ജു മടങ്ങിയത് .രണ്ട് ഫോറും ഒരു സിക്‌സും അടക്കം 21 റൺസ് അടിച്ച താരം വാഷിംഗ്ടണ്‍ സുന്ദറിനെ സിക്‌സടിച്ച ശേഷമുള്ള അടുത്ത പന്തില്‍ മാസ്‌വെല്ലിന് ക്യാച്ച് നൽകി പുറത്തായി .