ധവാൻ വേണ്ട പകരം അവൻ ക്യാപ്റ്റനാകണം :നിർദ്ദേശം നൽകി ഗവാസ്‌ക്കർ

ഇത്തവണത്തെ ഐപിൽ മെഗാതാര ലേലത്തിൽ മികച്ച ഒരു സ്‌ക്വാഡിനെ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ്. എല്ലാ സീസണിൽ നിന്നും വ്യത്യസ്തമായി സൂപ്പര്‍ താരങ്ങളെ അടക്കം സ്‌ക്വാഡിലേക്ക് എത്തിച്ച പഞ്ചാബ് ടീം വരാനിരിക്കുന്ന സീസണിന് മുന്നോടിയായി പുതിയ ഒരു ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള അന്തിമ ചർച്ചകളിലാണ്. എന്നാൽ മായങ്ക് അഗർവാൾ, ശിഖർ ധവാൻ എന്നിവരിൽ ആരാകും പഞ്ചാബ് കിങ്‌സ് ടീമിന്റെ പുതിയ ക്യാപ്റ്റനെന്നുള്ള ചർച്ചകൾ ഏറെ സജീവമാണ്.

ശിഖർ ധവാനെ എട്ട് കോടി സ്‌ക്വാഡിലേക്ക് എത്തിച്ച പഞ്ചാബ് കിങ്‌സ് ടീം ഇന്ത്യന്‍ ഓപ്പണറെ നായകനായി നിയമിക്കുമെന്നാണ് സൂചന. എന്നാൽ ശിഖർ ധവാൻ പഞ്ചാബ് ടീം ക്യാപ്റ്റൻ റോളിൽ എത്തേണ്ടെന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്‌ക്കർ.

കഴിഞ്ഞ സീസണിൽ വരെ പഞ്ചാബ് കിങ്‌സ് ടീമിനെ നയിച്ച രാഹുലിന് പകരം നായകനായി ശിഖർ ധവാൻ എത്തുന്നത് തനിക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ ഗവാസ്‌ക്കർ ഭാവി മുൻപിൽ കാണുമ്പോൾ മായങ്ക് അഗർവാളാണ് മികച്ച നായകനെന്നും വിശദമാക്കി. “ശിഖർ ധവാൻ അല്ല മറിച്ച് മായങ്ക് അഗർവാളാണ് എന്റെ പഞ്ചാബ് ക്യാപ്റ്റൻ. ഭാവി മുന്നിൽ കണ്ടുള്ള ഒരു തീരുമാനമാണ് ആവശ്യം. അങ്ങനെ നോക്കുമ്പോൾ മായങ്ക് തന്നെയാണ് ബെസ്റ്റ് ഓപ്ഷൻ.ടീമിനെ മനോഹരമായി നയിക്കാനുള്ള നേതൃത്വമികവ് മായങ്ക് അഗർവാളിനുണ്ടെന്നാണ് എന്റെ ഉറച്ച വിശ്വാസം “ഗവാസ്ക്കർ വാചാലനായി.

“എക്കാലവും ഒരു ടീം മാൻ തന്നെയാണ് മായങ്ക് അഗർവാൾ. അദ്ദേഹത്തിന് എന്റെ അഭിപ്രായത്തിൽ മികച്ച ഒരു ക്യാപ്റ്റനായി എത്താനും സാധിക്കും. കഠിന അധ്വാനിയാണ് മായങ്ക്. തലേ ദിവസത്തേക്കാൾ വളരെ അധികം മെച്ചപ്പെടുവാൻ ആഗ്രഹിക്കുന്ന മായങ്ക് ആവേശപൂർവ്വം ഗ്രൗണ്ടിൽ എന്നും കാണപ്പെടുന്ന താരമാണ്. അദ്ദേഹം ക്യാപ്റ്റൻ റോളിൽ എത്തുന്നതാണ് കൂടുതൽ ഗുണം ചെയ്യുക “സുനിൽ ഗവാസ്‌ക്കർ നിരീക്ഷിച്ചു.

Previous articleകോഹ്ലിയുടെ നേട്ടങ്ങൾ എല്ലാം ചാരമാക്കി രോഹിത് : അപൂർവ്വ റെക്കോർഡുകൾ സ്വന്തം
Next articleഅവനെ ഇന്ത്യൻ ടീമിലേക്ക് വിളിക്കൂ :ആവശ്യവുമായി മുൻ താരം