സഞ്ജുവും പാണ്ഡ്യയുമല്ല, ഇന്ത്യയുടെ ഭാവി നായകർ അവരാണ്. സർപ്രൈസ് താരങ്ങളെ ചൂണ്ടിക്കാട്ടി ഗാവാസ്കർ.

indian cricket team 2022

നിലവിൽ രോഹിത് ശർമയാണ് ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും നായകൻ. ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ട്വന്റി20 മത്സരങ്ങളിലും മികച്ച രീതിയിൽ ഇന്ത്യയെ നയിക്കാൻ കഴിഞ്ഞ സമയങ്ങളിൽ രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. ഐസിസി ടൂർണമെന്റുകളിൽ കിരീടം നേടാൻ സാധിച്ചില്ലെങ്കിലും വലിയ വിജയ ശതമാനം ഇന്ത്യയ്ക്ക് നൽകാൻ രോഹിതിന് സാധിച്ചു. എന്നാൽ നിലവിൽ 36കാരനായ രോഹിത് ശർമ എത്ര വർഷങ്ങൾ കൂടി ഇന്ത്യയുടെ നായകനായി കളിക്കും എന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തിൽ രോഹിത്തിനുശേഷം ഇന്ത്യൻ നായകനാകാൻ ഉത്തമരായ രണ്ട് താരങ്ങളെ നിർദ്ദേശിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.

ശുഭമാൻ ഗില്ലിനും അക്ഷർ പട്ടേലിനും ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻമാരാകാൻ സാധിക്കുമെന്നാണ് ഗവാസ്കർ പറയുന്നത്. ഇരുവരുടെയും തീരുമാനങ്ങളെടുക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ് ഗവാസ്കറിന്റെ അഭിപ്രായം. “ഞാൻ തിരഞ്ഞെടുക്കുന്നത് ശുഭമാൻ ഗില്ലിനേയും അക്ഷർ പട്ടേലിനെയുമാണ്. ഒരുപാട് ഉയർച്ചകളിലൂടെയും താഴ്ചകളിലൂടെയുമാണ് അക്ഷർ പട്ടേൽ ഈ നിലയിൽ എത്തിയത്. എല്ലാ മത്സരങ്ങളിലും അയാൾ കൂടുതൽ മികച്ചതായി മാറുന്നു. അയാൾക്ക് വൈസ് ക്യാപ്റ്റൻ എന്ന പദവി നേരത്തെ നൽകുകയാണെങ്കിൽ ഇന്ത്യക്ക് ഗുണം ചെയ്യും. എന്തായാലും ഇന്ത്യയുടെ ഭാവി നായകനാകാൻ ഞാൻ കാണുന്ന രണ്ടു വ്യക്തികൾ ഇവർ രണ്ടുപേരുമാണ്.”- ഗവാസ്കർ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read Also -  "കോഹ്ലിയും രോഹിതും 2027 ലോകകപ്പും കളിക്കും. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം"- ഗൗതം ഗംഭീർ
axar patel

ഇതോടൊപ്പം ഇഷാൻ കിഷനയും ഇന്ത്യയ്ക്ക് നായക സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടു വരാൻ സാധിച്ചേക്കും എന്നാണ് ഗവാസ്ക്കറിന്റെ പക്ഷം. “മറ്റുള്ളവരുടെ കണക്കെടുത്താൽ, ഇഷാനെ പോലെയുള്ളവർ ടീമിൽ തങ്ങളുടെ സ്ഥാനം കൃത്യമായി ഉറപ്പിക്കേണ്ടതുണ്ട്. അങ്ങനെ ഉറപ്പിക്കുന്ന പക്ഷം നായകനാവാൻ ഭാവിയിൽ ഇഷാൻ കിഷനെ പോലുള്ള കളിക്കാർക്ക് സാധിച്ചേക്കും.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ബാറ്ററാണ് ഗിൽ. അക്ഷർ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരുടെയും നായകത്വ മികവും ഇന്ത്യ കണക്കിലെടുക്കേണ്ടതാണ്. ഇനിയൊരു നായകമാറ്റം ഉണ്ടാകുമ്പോൾ ഇന്ത്യയ്ക്ക് എന്തുകൊണ്ടും പരിഗണിക്കാൻ സാധിക്കുന്ന ക്രിക്കറ്റർമാരാണ് ഇരുവരും എന്ന കാര്യത്തിൽ സംശയമില്ല. മറുവശത്ത് ഇന്ത്യൻ ടീമിനായി ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും, ജാർഖണ്ഡ് ടീമിന്റെ ക്യാപ്റ്റനാണ് ഇഷാൻ കിഷൻ. മാത്രമല്ല ഇന്ത്യയുടെ അണ്ടർ 19 ടീമിനെ 2016 അണ്ടർ 19 ലോകകപ്പിൽ കിരീടം ചൂടിച്ച പരിചയവും കിഷനുണ്ട്.

Scroll to Top