ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നെസ് പരിശോധനക്കായി യോയോ ടെസ്റ്റ് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു. ഇപ്പോഴിതാ അതിനെ പറ്റി അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. യോ യോ ടെസ്റ്റ് വീണ്ടും കൊണ്ടുവരുന്നതിലും നല്ലത് സെലക്ടര്‍മാരായി മെഡിക്കല്‍ സംഘത്തെ ഉള്‍പ്പെടുത്തുന്നതാണെന്ന് ഗവാസ്കര്‍ പറഞ്ഞു.
സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും വിക്കറ്റ് കീപ്പര്‍മാര്‍ക്കും ബാറ്റര്‍മാര്‍ക്കും വിവിധ തരത്തിലുള്ള ഫിറ്റ്നെസാണ് വേണ്ടതെന്നും അതിനാല്‍ എല്ലാ കളിക്കാരുടെയും ഫിറ്റ്നെസ് പരിശോധനക്ക് യോ യോ ടെസ്റ്റ് നടത്തുന്നത് അര്‍ത്ഥശൂന്യമാണെന്നും ഗവാസ്കര്‍ പറഞ്ഞു.
കായികക്ഷമത എന്നത് വ്യക്തിപരമായ കാര്യമാണെന്നും എല്ലാവര്‍ക്കും ഒരുപോലെയാകില്ല എന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണമായി സ്പിന്നര്‍മാരേക്കാള്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ കായികക്ഷമത വേണ്ടിവരും എന്നും എന്നാല്‍ പേസര്‍മാരേക്കാള്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് കായികക്ഷമത വേണ്ടിവരും എന്ന് അദ്ദേഹം ചൂണ്ടികാട്ടി. ബാറ്റര്‍മാര്‍ക്ക് താരതമ്യേന കുറഞ്ഞ കായികക്ഷമത മതിയാവും എന്നും അദ്ദേഹം പറയുന്നുണ്ട്.
യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ എല്ലാവരുടെയും കായികക്ഷമത പരിശോധിക്കാന്‍ ഒരേയൊരു യോ യോ ടെസ്റ്റ് നടത്തുന്നത് തെറ്റാണ് എന്ന് സുനില്‍ ഗവാസ്കറുടെ കാഴ്ച്ചപ്പാട്.
” ഓരോരുത്തരുടെ ശാരീരിക പ്രത്യേകതകള്‍ അനുസരിച്ചാണ് കായികക്ഷമത വിലയിരുത്തേണ്ടത്. ഫിറ്റ്നെസ് പ്രധാനമാണ് എന്നത് സമ്മതിക്കുന്നു. എന്തുകൊണ്ട് ക്രിക്കറ്റ് താരങ്ങളുടെ കായികക്ഷമതാ പരിശോധന മാധ്യമങ്ങള്‍ക്കൊ ആരാധകര്‍ക്കോ മുമ്പില്‍ നടത്താത്തതെന്നും അങ്ങനെ നടത്തിയാല്‍ ആരൊക്കെയാണ് യോ യോ എല്ലാവര്‍ക്കും അറിയാമല്ലോ ” ഗവാസ്കര്‍ ചോദ്യം ഉന്നയിച്ചു.