ഫൈനലിൽ ഇന്ത്യയ്ക്ക് കിട്ടാൻ പോകുന്ന പണി ഇതായിരിക്കും. മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ സൂചന ഇങ്ങനെ.

indian test team 2023

ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതോടുകൂടി ക്രിക്കറ്റ് ആരാധകരുടെ മുഴുവൻ ശ്രദ്ധയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് മാറിയിരിക്കുകയാണ്. കേവലം ദിവസങ്ങൾ മാത്രമാണ് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് അവശേഷിക്കുന്നത്. ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയാണ് ഇന്ത്യൻ ടീമിന്റെ എതിരാളികൾ. എന്നാൽ ഓസ്ട്രേലിയക്കെതിരെ മൈതാനത്തിറങ്ങുമ്പോൾ ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികളെ കുറിച്ചാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ സംസാരിക്കുന്നത്. രണ്ടു മാസമായി ട്വന്റി20 മത്സരങ്ങൾ മാത്രം കളിക്കുന്ന ഇന്ത്യൻ താരങ്ങളെ സംബന്ധിച്ച് ടെസ്റ്റ് ക്രിക്കറ്റിന്റെ മനോഭാവത്തിലേക്ക് എത്തുക എന്നത് വലിയ പ്രയാസകരമായിരിക്കും എന്നാണ് ഗവാസ്കറുടെ നിഗമനം. ടെസ്റ്റ് ക്രിക്കറ്റ് മനോഭാവത്തോട് ഏറ്റവും വേഗത്തിൽ അടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ അനിവാര്യമാണ് എന്നാണ് ഗവാസ്കർ പറയുന്നത്.

ടെസ്റ്റ് മത്സരത്തിലേക്ക് വരുമ്പോൾ ബാറ്റിന്റെ സ്പീഡ് മനോഭാവവുമൊക്കെ ഏറ്റവും മികച്ച രീതിയിൽ നിയന്ത്രിക്കാൻ സാധിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഫൈനലിൽ വിജയിക്കാനാവു എന്നാണ് ഗവാക്കർ പറയുന്നത്. നിലവിൽ 15 അംഗങ്ങളടങ്ങിയ ടീമാണ് ടെസ്റ്റ് ഫൈനലിനായി തിരിച്ചിരിക്കുന്നത്. ഇതിൽ പൂജാരയും ഉനാദ്കട്ടും ഒഴികെയുള്ള താരങ്ങളൊക്കെയും ഇന്ത്യൻ പ്രീമിയർ ലീഗ് കളിച്ച ശേഷം നേരിട്ടാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. അതിനാൽ തന്നെ ട്വന്റി20യുടെ ആവേശത്തിൽ നിന്ന് അവർ തിരിച്ച് ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ഷമതയാർന്ന മനോഭാവത്തിലേക്ക് എത്തണമെന്നാണ് ഗവാസ്കർ പറഞ്ഞുവെക്കുന്നത്.

Read Also -  പിഎൻജിയെ തോൽപിച്ച് അഫ്ഗാൻ സൂപ്പർ 8ൽ. ന്യൂസീലാൻഡ് ആദ്യ റൗണ്ടിൽ തന്നെ പുറത്ത്.

“ഇനി നമ്മൾ ഇറങ്ങുന്നത് ടെസ്റ്റ് ക്രിക്കറ്റിനായിയാണ്. അവിടെ നമ്മുടെ മാനസികാവസ്ഥയിലും സാങ്കേതികതയിലുമൊക്കെ വലിയ രീതിയിലുള്ള മാറ്റങ്ങൾ ആവശ്യമായി വരുന്നുണ്ട്. ഓവലിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കാനിറങ്ങുമ്പോൾ ഇത്തരം മാറ്റങ്ങൾ വളരെ വേഗം തന്നെ നടപ്പിലാക്കാൻ ഇന്ത്യ ശ്രമിക്കേണ്ടതാണ്. ട്വന്റി20 ക്രിക്കറ്റിൽ നിന്ന് പെട്ടെന്നൊരു മാറ്റം അത്ര എളുപ്പമുള്ള കാര്യമായി തോന്നുന്നില്ല. ഈ ടെസ്റ്റ് ഫൈനലിൽ ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും അത് തന്നെയാവും എന്നാണ് ഞാൻ കരുതുന്നത്.”- ഗവാസ്കർ പറഞ്ഞു.

പക്ഷേ ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി കളിക്കുന്ന പൂജാരയെ സംബന്ധിച്ച് ഇത് അത്ര പ്രശ്നമായി വരില്ല എന്നാണ് ഗവാസ്കറുടെ കണക്കുകൂട്ടൽ. “ഇംഗ്ലണ്ടിന്റെ കൗണ്ടി ക്രിക്കറ്റിൽ കളിക്കുകയാണ് ഇന്ത്യൻ ബാറ്റർ ചേതേശ്വർ പൂജാര. അത് ഇന്ത്യയ്ക്ക് വളരെ പ്രതീക്ഷ നൽകുന്നുണ്ട്. പക്ഷേ ബാക്കിയുള്ളവരൊക്കെയും ഇത്തരത്തിലുള്ള വെല്ലുവിളി നേരിടേണ്ടി വരും. ഇന്ത്യൻ നിരയിൽ അഞ്ചാം നമ്പറിൽ തിരിച്ചെത്തുന്ന അജിങ്ക്യ രഹാനെ ഈ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ഗുണം ചെയ്യും എന്നാണ് എന്റെ വിലയിരുത്തൽ.”- ഗവാസ്കർ പറഞ്ഞുവെക്കുന്നു.

Scroll to Top