ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ രോഹിത് ശർമ്മ തൻ്റെ ഇന്നിംഗ്‌സിൻ്റെ തുടക്കത്തിൽ കൂടുതൽ സംയമനത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന ഉപദേശവുമായി സുനിൽ ഗവാസ്‌കർ. ആദ്യ ഓവറുകള്‍ ചെറുത്ത് നിന്നാല്‍ രോഹിതിന് വലിയ ഇന്നിംഗ്സുകള്‍ കെട്ടിപ്പടുക്കാൻ കഴിയുമെന്നാണ് ഗവാസ്‌കർ വിശ്വസിക്കുന്നത്.
സ്റ്റാർ സ്‌പോർട്‌സിലെ ഷോയിലാണ്, രോഹിതിൻ്റെ ഈ ആക്രമണ ശൈലി, ഓസ്ട്രേലിയന്‍ പേസ് ബോളര്‍മാര്‍ക്കെതിരെ പ്രത്യേകിച്ച് മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ അപകടകരമാവുമെന്ന് ഗവാസ്കര്‍ വിശിദീകരിച്ചു.
“തുടക്കത്തിൽ, മിച്ചൽ സ്റ്റാർക്കിൻ്റെ ലൈനും ലെങ്തും രോഹിത് ശര്‍മ്മയെ വിഷമിപ്പിച്ചേക്കാം. മത്സരത്തിൻ്റെ ആദ്യ കുറച്ച് ഓവറുകളിൽ അവൻ്റെ കാൽ ചലിക്കുന്നില്ല എന്നതാണ് രോഹിതിൻ്റെ കാര്യത്തിൽ പലപ്പോഴും സംഭവിക്കുന്നത്, അത് കാരണം അവൻ കുഴപ്പത്തിലാകുന്നു. പക്ഷേ, ആദ്യ രണ്ട്-മൂന്ന് ഓവറുകൾ അതിജീവിക്കാൻ കഴിയുമെങ്കിൽ, അദ്ദേഹത്തിന് റൺസ് നേടാനാകും. രോഹിത് ഷോട്ട് സെലക്ഷൻ ശരിയാക്കേണ്ടതുണ്ട്. അത് രോഹിത് ശർമ്മയ്ക്ക് മാത്രമല്ല, ഏതൊരു ബാറ്റിനും വേണ്ടിയാണ് ഇക്കാര്യം പറയുന്നത് എന്ന് ഗവാസ്കര്‍ ചൂണ്ടികാട്ടി.
“ഞാൻ പറഞ്ഞതുപോലെ, ഓസ്‌ട്രേലിയൻ പിച്ചുകൾ ബാറ്റർമാർക്ക് നല്ലതാണ്. അവർ കൂകബുറ ബോളാണ് ഉപയോഗിക്കുന്നത്. ആദ്യ 15 ഓവറുകൾക്ക് ശേഷം അത് സ്വിംഗ് അല്ലെങ്കിൽ സീം ചെയ്യില്ല, ടെസ്റ്റ് ക്രിക്കറ്റ് അഞ്ച് ദിവസത്തെ മത്സരമാണ്. ആദ്യ സെഷനിൽ അൽപം സംയമനം പാലിച്ചാൽ നിങ്ങൾക്ക് റൺസ് നേടാനാകും.” ഗവാസ്കര്‍ പറഞ്ഞു നിര്‍ത്തി.