കോഹ്ലിയെ മാറ്റിയ സൗരവ് ഗാംഗുലി സൂപ്പർ :വാനോളം പുകഴ്ത്തി മുൻ പാക് താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം വളരെ അധികം ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസം ആ ഒരു പ്രഖ്യാപനവുമായി ബിസിസിഐ എത്തിയത്. ഏകദിന നായകനായിരുന്ന വിരാട് കോഹ്ലിക്ക് തന്റെ സ്ഥാനം നഷ്ടമായപ്പോൾ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മക്കാണ് പുതിയ പദവി ലഭിച്ചത്. വിരാട് കോഹ്ലി നായക സ്ഥാനത്തിൽ തുടരുവാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യൻ ടീം മാനേജ്മെന്റ് ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

എന്നാൽ വിവാദങ്ങളും ഒപ്പം അനേകം വ്യത്യസ്ത അഭിപ്രായവുമാണ് ഇപ്പോൾ ഈ വിഷയത്തിൽ സൃഷ്ടിക്കപ്പെടുന്നത്. കോഹ്ലിയെ അവഗണിച്ച് പുറത്താക്കി എന്നുള്ള വാദങ്ങൾ മുൻ താരങ്ങൾ അടക്കം ഉന്നയിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായവുമായി എത്തുകയാണ് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്.

ലിമിറ്റെഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ രണ്ട് ക്യാപ്റ്റൻമാർ ആവശ്യമില്ലെന്നുള്ളതായ ബിസിസിഐ പ്രസിഡന്റിന്‍റെ വാക്കുകൾ വിശ്വാസയോഗ്യം തന്നെയാണെന്നും ബട്ട് വിശദമാക്കി. ഇക്കാര്യത്തിൽ സൗരവ് ഗാംഗുലിക്ക്‌ കയ്യടികൾ നൽകുകയാണ് മുൻ പാക് താരം.”മുൻപും ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ് ഇക്കാര്യം. ഏത് ടീമിനും ലിമിറ്റെഡ് ഓവർ ഫോർമാറ്റിൽ ഒരൊറ്റ ക്യാപ്റ്റൻ ആവശ്യമുള്ളൂ.ഞാൻ പല തവണ പറഞ്ഞത് പോലെ രണ്ട് ക്യാപ്റ്റൻമാർ എന്നത് നല്ലതായ ഒരു തീരുമാനമല്ല.എന്തിനാണ് കോഹ്ലിക്ക്‌ മുൻഗണന നൽകുന്നത്. കോഹ്ലിയോളം പ്രതിഭയുള്ള താരമാണ് രോഹിത് ശർമ്മ “സൽമാൻ ബട്ട് വാചാലനായി.

“വ്യത്യസ്ത ക്യാപ്റ്റൻമാരെ നമ്മൾ രണ്ട് ഫോർമാറ്റിലും നിയമിച്ചാൽ അത്‌ കൊണ്ട് ഗുണമില്ല. രോഹിത് ശർമ്മ കോഹ്ലിക്ക്‌ പകരം ക്യാപ്റ്റനായി എത്തുന്നുവെന്നത് ഒരു പ്രശ്നമല്ല. കോഹ്ലിയോളം മികച്ച ക്യാപ്റ്റനാണ് രോഹിത് ശർമ്മ. രോഹിത് ഇത് പല തവണ തെളിയിച്ചതാണ്. ഒപ്പം ഐപിഎല്ലിൽ അയാൾ ഇക്കാര്യങ്ങൾ തെളിയിച്ചതാണ്. മുംബൈ ടീമിനെ നയിച്ച രോഹിത് ശർമ്മ നേടിയ കിരീടങ്ങൾ അതിനുള്ള തെളിവാണ് “സൽമാൻ ബട്ട് നിരീക്ഷിച്ചു.

Previous articleവീരാട് കോഹ്ലിയെ മാറ്റിയത് നന്നായി :തുറന്ന് പറഞ്ഞ് മുൻ താരം
Next articleആ മൂന്ന് താരങ്ങൾ എന്നെ വിസ്മയിപ്പിച്ചു :വാനോളം പുകഴ്ത്തി രവി ശാസ്ത്രി