ഏകദിന ക്യാപ്റ്റന്‍സി നഷ്ടമായതിനെ തുടര്‍ന്ന് ഉണ്ടായ വീരാട് കോഹ്ലി – സൗരവ് ഗാംഗുലി ശീതസമരം അവസാനമായിട്ടില്ലാ. ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുത് എന്ന് വീരാട് കോഹ്ലിയോട് ആവശ്യപ്പെട്ടതായി സൗരവ് ഗാംഗുലി പറഞ്ഞപ്പോള്‍, ടി20 നായകപദവി ഒഴിയുന്ന കാര്യം പറഞ്ഞപ്പോള്‍ ബിസിസിഐയിലെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയായിരുന്നു എന്നാണ് വീരാട് കോഹ്ലി പറഞ്ഞത്.
ഇപ്പോഴിതാ വീരാട് കോഹ്ലിയുെ സ്വഭാവത്തെക്കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. ഗുഡ്‌ഗാവില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗാംഗുലിയുടെ പ്രതികരണം. ഏറ്റവും ഇഷടപ്പെട്ട മനോഭാവം ഏത് താരത്തിന്‍റേതാണ് എന്ന ചോദ്യത്തിനാണ് ഗാംഗുലി മറുപടി പറഞ്ഞത്.
വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവമാണ് കോലിയുടേത്. ഉടക്കാന്‍ വരുന്ന എതിര്‍ താരങ്ങളെയെല്ലാം അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോലി മടികാട്ടാറില്ല. എന്നാല്‍ കളത്തിന് പുറത്തേക്കും ഇതേ സ്വഭാവം വേണ്ടെന്നാണ് ഗാംഗുലി പറയാതെ പറഞ്ഞിരിക്കുന്നത്
വീരാട് കോഹ്ലിയുടെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ ഗാംഗുലി ഇതുവരെ തയ്യാറായിട്ടില്ലാ. ബിസിസിഐ അന്വേഷിക്കും എന്ന് മാത്രമാണ് ഇതിനെ പറ്റി ഗാംഗുലി പറഞ്ഞത്. നിലവില്‍ വീരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയിലാണ്. മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം മൂന്നു ഏകദിന പരമ്പരയും ഇന്ത്യ കളിക്കും.