സഞ്ജുവില്ല, ഐപിഎല്ലിന്റെ ഭാവി കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ട് ഗാംഗുലി!!

നിലവിലെ ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയിൽ ഇന്ത്യൻ പ്രീമിയർ ലീഗിന് വലിയ രീതിയിലുള്ള പങ്കുണ്ട്. പലപ്പോഴും അവസരങ്ങൾ നിഷേധിക്കപ്പെട്ട യുവ താരങ്ങളെ ഇന്ത്യൻ ടീമിൽ എത്തിക്കുന്നതിൽ വലിയ പങ്കു തന്നെയാണ് ഐപിഎൽ വഹിച്ചിട്ടുള്ളത്. വരുംവർഷങ്ങളിലും ഐപിഎല്ലിൽ ഇത്തരം പുതിയ താരോദയങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ഈ സാഹചര്യത്തിൽ വരുന്ന വർഷങ്ങളിൽ ഐപിഎല്ലിൽ തകർത്താടാൻ പോകുന്ന 5 യുവതാരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുൻനായകനും ബിസിസിഐയുടെ മുൻപ്രസിഡന്റുമായ സൗരവ് ഗാംഗുലി.

മലയാളി താരം സഞ്ജു സാംസനും കൊൽക്കത്ത ടീം നായകൻ ശ്രേയസ് അയ്യരും ഗാംഗുലിയുടെ ലിസ്റ്റിൽ പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയപരമായ കാര്യം. “നിലവിൽ ട്വന്റി20കളുടെ കരുത്തനായ ക്രിക്കറ്റർ സൂര്യകുമാർ യാദവാണ്. പക്ഷേ സൂര്യ ഒരു യുവ കളിക്കാരനല്ല. യുവ കളിക്കാരൻ പ്രിത്വി ഷാ ട്വന്റി20 ഫോർമാറ്റിൽ വരുംവർഷങ്ങളിൽ നിറഞ്ഞാടും. ഒപ്പം 25 വയസ്സുകാരനായ റിഷഭ് പന്താണ് മറ്റൊരു ക്രിക്കറ്റർ. ഒപ്പം ചെന്നൈ താരം ഋതുരാജ് ഗെയ്ക്ക്വാഡ് ഉണ്ടാവും. അയാൾ നന്നായി കളിക്കുന്ന ക്രിക്കറ്ററാണ്. ഈ മൂന്നുപേരാണ് എന്റെ ലിസ്റ്റിലെ ബാറ്റർമാർ. ബോളർമാരിൽ ഞാൻ ഉമ്രാൻ മാലിക്കിനെയാണ് തിരഞ്ഞെടുക്കുന്നത്. ഉമ്രാൻ തന്റെ ഫിറ്റ്നസ് നിലനിർത്തുകയാണെന്നുണ്ടെങ്കിൽ വരും വർഷങ്ങളിൽ അയാൾ മികച്ച പ്രകടനങ്ങൾ നടത്തും.”- ഗാംഗുലി പറയുന്നു.

gill and pandya

ഇതോടൊപ്പം ഗില്ലിനെപറ്റി ചോദിച്ചപ്പോൾ ഗാംഗുലി പറഞ്ഞത് ഇങ്ങനെയാണ്. “ഗില്ലിന്റെ പേരാണ് ഞാൻ വിട്ടുപോയത്. ലിസ്റ്റിലെ അഞ്ചാമത്തെ ബാറ്റർ ഗിൽ തന്നെയാണ്. പൃഥ്വി ഷാ, റിഷാഭ് പന്ത്, സൂര്യകുമാർ എന്നിവർ ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ വരും. പിന്നീട് ഋതുരാജ്, ഉമ്രാൻ മാലിക്ക്, ശുഭമാൻ ഗിൽ എന്നിവർ വരും.”- സൗരവ് ഗാംഗുലി കൂട്ടിച്ചേർത്തു.

എന്നിരുന്നാലും ഇഷാൻ കിഷൻ, ശ്രെയസ് അയ്യർ, സഞ്ജു സാംസൺ എന്നിവരെ സൗരവ് ഗാംഗുലി തന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിന്റെ യുക്തി ആലോചിക്കേണ്ടത് തന്നെയാണ്. 2023 ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാനുള്ള പരിശ്രമത്തിലാണ് ഈ ക്രിക്കറ്റർമാരും. മാർച്ച് 31നാണ് 2023ലെ ഐപിഎൽ എഡിഷൻ ആരംഭിക്കുന്നത്.

Previous articleഇന്ത്യൻ ടീം അഴിച്ചു പണിയണം, പടിക്കൽ കലമുടയ്ക്കുന്ന ഈ രീതി ശരിയല്ല; മുൻ ഇന്ത്യൻ താരം
Next articleകോഹ്ലി എങ്ങനെ പരാജിതനായ നായകനായി മാറി!! വിരാട് തന്നെ പറയുന്നു!!