ധോണി എന്തിന് ലോകകപ്പ് സ്‌ക്വാഡിനോപ്പം : കാരണം വിശദമാക്കി ഗംഭീർ

ക്രിക്കറ്റ് ആരാധകർക്ക് എല്ലാം വമ്പൻ ഞെട്ടൽ സമാനിച്ചാണ് ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ ടീം സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. നായകൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിൽ ഉപനായകനായി രോഹിത്ത് ശർമ്മ എത്തുമ്പോൾ ഏറ്റവും വലിയ സർപ്രൈസ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ഇതിഹാസ താരവുമായി മഹേന്ദ്ര സിംഗ് ധോണിയെ ടീം ഇന്ത്യയുടെ മെന്റർ റോളിൽ തിരഞ്ഞെടുത്തതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിഞ്ഞ വർഷം വിരമിച്ച ധോണിക്ക് പുത്തൻ റോളാണ് നൽകിയത് എങ്കിലും ഹെഡ് കോച്ച് അടക്കമുള്ളവർ സ്‌ക്വാഡിനും ഒപ്പമുണ്ട്. വരാനിരിക്കുന്ന ഐപിഎല്ലിന് ശേഷം ധോണി ഇന്ത്യൻ സ്‌ക്വാഡിന് ഒപ്പം ചേരും

എന്നാൽ ബിസിസിഐയുടെ ഈ ഒരു തീരുമാനം ഒരേ സമയം വിമർശനവും ഒപ്പം കയ്യടികളും നേടുന്നുണ്ട്. ധോണി ടീമിനോപ്പം മെന്റർ റോളിൽ ചേരുന്നത് നായകൻ വിരാട് കോഹ്ലിക്ക് അടക്കം ഊർജമായി മാറുമെന്നാണ് മുൻ ക്രിക്കറ്റ്‌ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്. ഹെഡ് കോച്ച്, ബാറ്റിങ് പരിശീലകൻ എന്നിവർക്ക്‌ എല്ലാം പുറമേ ധോണിയുടെ ഉപദേശങ്ങൾ കൂടിയാകുമ്പോൾ വരുന്ന ടി :20 ലോകകപ്പ് ഇന്ത്യക്ക് സ്വന്തമാക്കും എന്നും ആരാധകർ വിലയിരുത്തുന്നുണ്ട്.

അതേസമയം ധോണിയുടെ സ്‌ക്വാഡിന് ഒപ്പമുള്ള വരവിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.മെന്റർ റോളിൽ ധോണിയുടെ വരവ് ഒരു വമ്പൻ സർപ്രൈസായിരുന്നു എന്നും പറഞ്ഞ ഗൗതം ഗംഭീർ ധോണിയുടെ നിർദ്ദേശം താരങ്ങൾക്ക് ഉപയോഗമാകും എന്നും അഭിപ്രായപെട്ടു.

“ഇപ്പോൾ ഇന്ത്യൻ ടീമിന് നായകനും ഹെഡ് കോച്ച് രവി ശാസ്ത്രിയും ബാറ്റിങ് കോച്ചും എല്ലാമുണ്ട്. ഇതിന് എല്ലാം പുറമേ ധോണി കൂടി ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനൊപ്പം മെന്റർ റോളിൽ ചേരുമ്പോൾ അത് താരങ്ങൾക്ക് എല്ലാ സഹായകമായി മാറും. സ്‌ക്വാഡിലെ എല്ലാ താരങ്ങളും കഴിവുള്ളവരാണെങ്കിലും അവർക്ക് എല്ലാം എക്സ്പീരിയൻസിന്റെ അഭാവമുണ്ട്. രാഹുൽ ചഹാർ, വരുൺ ചക്രവർത്തി എന്നിവർക്ക്‌ അന്താരാഷ്ട്ര മത്സരങ്ങൾ കളിചിട്ടില്ലാത്ത വളരെ ഏറെ പരിചയകുറവുണ്ട്.കൂടാതെ ഐസിസി ലോകകപ്പിലെ തന്നെ നിർണായകമായ മത്സരങ്ങളിൽ അടക്കം ധോണിയുടെ ഉപദേശങ്ങൾ സഹായിക്കും “ഗംഭീർ അഭിപ്രായം വ്യക്തമാക്കി

Previous articleഎന്തുകൊണ്ട് നടരാജൻ ഇല്ല :കാരണം വിശദമാക്കി സെലക്ഷൻ കമ്മിറ്റി
Next articleലോകകപ്പ് ടീമിലെത്തിയ സന്തോഷവുമായി അശ്വിൻ :ആദ്യം ട്വീറ്റിൽ മാസ്സ് മറുപടി