സെഞ്ച്വറി തിളക്കവുമായി ഋതുരാജ് :ഒരുപിടി റെക്കോർഡുകളും സ്വന്തം

ഐപിൽ പതിനാലാം സീസണിൽ വീണ്ടും ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഐപിൽ 2020ലെ സീസണിൽ പ്ലേഓഫ്‌ കാണാതെ പുറത്തായ ചെന്നൈ ടീം ഇത്തവണ എല്ലാം ടീമുകളെയും തോൽപ്പിച്ചാണ് കുതിപ്പ് തുടരുന്നത്. നിലവിൽ ഐപിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ ടീമിന്റെ ഈ ഒരു വളർച്ചക്കുള്ള പ്രധാന കാരണം മറ്റാരും അല്ല ചെന്നൈ ടീമിന്റെ യുവ ഓപ്പണിങ് ബാറ്റ്‌സ്മാൻ ഋതുരാജ് ഗെയ്ക്ഗ്വാദ്. കഴിഞ്ഞ സീസണിലെ അവസാനത്തെ മത്സരങ്ങളിൽ തുടർച്ചയായ ഫിഫ്റ്റികൾ നേടി തന്റെ കഴിവ് പ്രകടനമാക്കിയ താരം വീണ്ടും ക്രിക്കറ്റ് ലോകത്ത് നിന്നും വളരെ അധികം കയ്യടികൾ നേടുകയാണ്. ഈ സീസണിൽ സ്ഥിരതയാർന്ന മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം ഇന്ന് നടന്ന രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിൽ മറ്റൊരു മാസ്മരിക ബാറ്റിങ് പ്രകടനം കൂടി പുറത്തെടുക്കുകയാണ്. രാജസ്ഥാൻ റോയൽസ് ബൗളർമാരെ ആദ്യ ഓവർ മുതൽ അടിച്ച് കളിച്ച ഋതുരാജ് തന്റെ ഐപിഎല്‍ കരിയറിലെ ആദ്യ സെഞ്ച്വറി അടിച്ചെടുത്തു.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് വേണ്ടി പതിവ് പോലെ ഋതുരാജ് ഗെയ്ക്ഗ്വാദ് : ഫാഫ് ഡൂപ്ലസ്സിസ് എന്നിവർ മികച്ച ഒരു തുടക്കമാണ് നൽകുന്നത്. 47 റൺസ് ഒന്നാം വിക്കറ്റിൽ അടിച്ചെടുത്ത ഈ ഒരു കൂട്ടുകെട്ട് പൊളിക്കാൻ പക്ഷേ മാജിക്ക് സ്റ്റമ്പ്പിങ്ങിൽ കൂടി സഞ്ജുവിന് കഴിഞ്ഞു. എന്നാൽ പിന്നീട് അതിവേഗം സ്കോർ ഉയർത്തിയ ഋതുരാജ് ഗെയ്ക്ഗ്വാദ് സ്പിന്നർമാരെ സിക്സ് പറത്തിയും ഒപ്പം പിന്നീട് ഫാസ്റ്റ് ബൗളർമാരെ മനോഹര ഷോട്ടിൽ കൂടി സെഞ്ച്വറിയിലേക്ക് എത്തി. ഇന്നിംഗ്സിലെ അവസാന ബോളിൽ സിക്സ് അടിച്ച് തന്റെ ആദ്യത്തെ ടി :20 സെഞ്ച്വറിയിലേക്ക് എത്തിയ താരം മറ്റ് ചില റെക്കോർഡുകൾ കൂടി സ്വന്തം പേരിലാക്കി.

ഐപിൽ പതിനാലാം സീസണിലെ മൂന്നാം സെഞ്ച്വറിയാണ് താരം നേടിയത്. കൂടാതെ ഐപിഎല്ലിൽ തന്റെ ആദ്യത്തെ സെഞ്ച്വറിയും അടിച്ചെടുത്ത താരം ഐപിൽ പതിനാലാം സീസൺ ഓറഞ്ച് ക്യാപ്പും കരസ്ഥമാക്കി. കൂടാതെ ഈ സീസണിൽ ഏറ്റവും അധികം സിക്സ് നേടിയ താരവുമായി ഋതുരാജ് മാറി. അവസാന ഓവറിൽ സിക്സ് നേടി തന്റെ സെഞ്ച്വറി തികച്ച താരം ചെന്നൈ ടീമിന്റെ ടോട്ടൽ 189ൽ എത്തിച്ചു.60 ബോളിൽ 9 ഫോറും 5 സിക്സും നേടിയാണ് താരം 101 റൺസ് അടിച്ചെടുത്തത്.ചെന്നൈക്കായി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനായി താരം മാറി.

Previous articleവിക്കറ്റിന് പിന്നിൽ മിന്നൽ സഞ്ജു :ഒന്നും ചെയ്യാനാവാതെ ഡൂപ്ലസ്സിസ്
Next articleആദ്യ പന്തിൽ വിക്കറ്റ് :ചെന്നൈ ടീമിലേക്ക് റീഎൻട്രി നടത്തി ആസിഫ്