വിക്കറ്റിന് പിന്നിൽ മിന്നൽ സഞ്ജു :ഒന്നും ചെയ്യാനാവാതെ ഡൂപ്ലസ്സിസ്

PicsArt 10 02 08.29.59 scaled

ഐപിൽ പതിനാലാം സീസണിലെ എല്ലാ മത്സരങ്ങളും വളരെ ആവേശത്തോടെ എ ക്രിക്കറ്റ് പ്രേമികളും ആസ്വദിക്കുമ്പോൾ മലയാളി ക്രിക്കറ്റ് ആരാധകർക്ക് വളരെ അധികം വേദനയായി മാറുകയാണ് രാജസ്ഥാൻ റോയൽസ് ടീം. സീസണിൽ കളിച്ച പതിനൊന്ന് മത്സരങ്ങളിൽ ഏഴും തോറ്റ സഞ്ജുവും ടീമും നിർണായകമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ നേരിടുകയാണ്. സീസണിലെ ശേഷിക്കുന്ന മൂന്ന് കളികളും ജയിച്ചാൽ പോലും പ്ലേഓഫ്‌ ഉറപ്പിക്കാൻ കഴിയാത്ത രാജസ്ഥാൻ റോയൽസ് ടീമിന് പക്ഷേ മറ്റുള്ള ടീമുകൾ പ്രകടനവും വളരെ അധികം നിർണായകമാണ്. ബാറ്റിങ് നിര പ്രതീക്ഷിച്ച മികവിലേക്ക് ഉയരുന്നില്ല എന്നതാണ് സഞ്ജുവും ടീമിനെയും ഏറെ നിരാശപെടുത്തുന്നത്. ബൗളർമാരുടെ മോശം ഫോമും രാജസ്ഥാൻ ടീമിനെ ഏറെ അലട്ടുന്നുണ്ട്.

നിർണായകമായ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സഞ്ജു ടീമിൽ നാല് മാറ്റങ്ങൾ കൂടി പ്രഖ്യാപിച്ചു. കൂടാതെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കുവാനായാൽ അത് ടീമിന് വലിയ ഒരു ഊർജമായി മാറും എന്നും സഞ്ജു വിശദമാക്കി. പതിവ് പോലെ മികച്ച രീതിയിൽ ഓപ്പണർമാർ ബാറ്റിംങ് ആരംഭിച്ചുവെങ്കിലും ചെന്നൈ ടീമിനെ ഞെട്ടിച്ച് രാജസ്ഥാൻ റോയൽസ് ടീം ആദ്യത്തെ വിക്കറ്റ് വീഴ്ത്തി. ഫാഫ് ഡൂപ്ലസ്സിസ് വിക്കറ്റിന് ഒപ്പം ഇപ്പോൾ വളരെ ഏറെ ചർച്ചയായി മാറുന്നത് വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ കീപ്പിങ് മികവാണ് . ക്രീസിൽ നിന്നും അൽപ്പം ഇറങ്ങി കളിച്ച ഡൂപ്ലസ്സിസിനെ മിന്നൽ വേഗത്തിലാണ് സഞ്ജു സ്റ്റമ്പിങ് കൂടി ചെയ്തത്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയായ ഗെയ്ക്ഗ്വാദ് : ഫാഫ് ഡൂപ്ലസ്സിസ് എന്നിവർ ഇന്ന് 6.5 ഓവറിൽ 47 റൺസ് അടിച്ചാണ് പിരിഞ്ഞത്.19 പന്തിൽ 2 ഫോറും ഒരു സിക്സും അടക്കം 25 റൺസ് നേടിയാണ് ഡൂപ്ലസ്സിസ് മടങ്ങിയത്. തെവാട്ടിയയുടെ പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച താരം പ്ലാൻ തെറ്റിച്ചാണ് അൽപ്പം ടേൺ കൂടി ചെയ്തത്. അതിവേഗം സ്റ്റമ്പ് ചെയ്ത സഞ്ജുവിന്റെ മിന്നൽ സ്റ്റമ്പിഗ് മികവ് മുൻ താരങ്ങൾ അടക്കം വാനോളം പുകഴ്ത്തി

Scroll to Top