ധവാന് കരിയർ എൻഡോ :ഫോമിലുള്ള യുവ താരങ്ങൾ തലവേദന സൃഷ്ടിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെല്ലാം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്നതായ സൗത്താഫ്രിക്കൻ പര്യടനത്തിലെ നിർണായക ഏകദിന, ടെസ്റ്റ്‌ പരമ്പരകൾക്കായിട്ടാണ്. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ ടെസ്റ്റ്‌ പരമ്പര കൂടാതെ ഏകദിന പരമ്പരയും ഇന്ത്യൻ ടീമിന് പ്രധാനമാണ്.

രോഹിത് ശർമ്മ നായകനായതിനു ശേഷമുള്ള ആദ്യ പരമ്പരയിൽ വിരാട് കോഹ്ലിയിലേക്കാണ് എല്ലാ ആരാധകരുടെയും ശ്രദ്ധ. വിരാട് കോഹ്ലിയെ ബിസിസിഐയുടെ കടുത്ത ഇടപെടലിന് തുടർന്ന് ഇപ്പോൾ നായകൻ സ്ഥാനത്തിൽ നിന്നും നീക്കുമ്പോൾ ടീം പ്രകടനത്തെ അത്‌ ബാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. കൂടാതെ യുവ താരങ്ങൾക്കെല്ലാം അവസരമായി മാറുവാനും ഈ പരമ്പര മാറും. ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡിനെ ഉടനടി തന്നെ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിക്കും

എന്നാൽ ഇപ്പോൾ ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നത് പ്രകാരം വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ യുവ താരങ്ങളായ ഋതുരാജ് ഗെയ്ക്ഗ്വാദ്, വെങ്കടേഷ് അയ്യർ എന്നിവർക്ക് അവസരം ലഭിച്ചേക്കും. ഐപിഎല്ലിന് പിന്നാലെ ഇപ്പോൾ പുരോഗമിക്കുന്ന വിജയ് ഹസാരെ ടൂർണമെന്റിലും ഇരുവരും മികച്ച ഫോമിലാണ്. ഹാർദിക്ക്‌ പാണ്ട്യ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ടീമിൽ നിന്നും പുറത്താകുമ്പോൾ മികച്ച ഒരു ചോയിസാണ് വെങ്കടേഷ് അയ്യർ.കൂടാതെ വിജയ് ഹസാരെയിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറികൾ നേടി ചരിത്രം സൃഷ്ടിച്ച ഋതുരാജ് ഗെയ്ക്ഗ്വാദ് ഓപ്പണർ റോളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഡൊമസ്റ്റിക്ക് ടൂര്‍ണമെന്‍റില്‍ മോശം ടച്ചിലുള്ള ശിഖാര്‍ ധവാന് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഭീക്ഷണിയാണ്.

“വെങ്കിടേഷ് ദക്ഷിണാഫ്രിക്കയിലേക്ക് പോകുമെന്ന് ഉറപ്പാണ്. അവൻ എല്ലാ കളിയിലും 9 അല്ലെങ്കിൽ 10 ഓവർ ബൗൾ ചെയ്യുന്നുണ്ട്. അതെല്ലാം മികച്ച ഒരു തുടക്കമാണ്.ഹാർദിക് ഇപ്പോഴും സുഖം പ്രാപിക്കുന്നതിനാൽ വെങ്കിക്ക് വളരെ അധികം അവസരങ്ങൾ നൽകാനും കൂടി വരാനിരിക്കുന്ന ഭാവിയിലേക്ക് വലിയ സംഭവവികാസങ്ങൾക്കായി അവനെ തയ്യാറാക്കാനും ഈ വരുന്ന എല്ലാ പരമ്പരകൾ പ്രധാനമാണ് “ബിസിസിഐ പ്രതിനിധി വിശദമാക്കി.

Previous articleവീരാട് കോഹ്ലി സ്വതന്ത്രനായതോടെ ഇനി കൂടുതല്‍ അപകടകാരി
Next articleഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. ❛പുറത്തെ സംസാരങ്ങള്‍ അപ്രധാനമാണ്❜