2025 ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ നാളെ ആരംഭിക്കുകയാണ്. എല്ലാ ടീമുകളും പുതിയ താരങ്ങളുമായാണ് ഇത്തവണത്തെ ലീഗിനായി തയ്യാറെടുക്കുന്നത്. ഈ സാഹചര്യത്തിൽ 2025 ഐപിഎല്ലിന്‍റെ പ്ലേയോഫിൽ ഇടം കണ്ടെത്താൻ സാധ്യതയുള്ള 4 ടീമുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ക്രിക്കറ്റർമാർ.
വീരേന്ദർ സേവാഗ്, മൈക്കിൾ വോൺ, ആദം ഗിൾക്രിസ്റ്റ് തുടങ്ങിയ താരങ്ങളാണ് ഇത്തവണത്തെ ഐപിഎല്ലിലെ 4 പ്രധാന ടീമുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോരുത്തരുടെയും പ്രവചനങ്ങൾ പരിശോധിക്കാം.
ഇന്ത്യയുടെ മുൻ താരം വീരേന്ദർ സേവാഗിന്റെ പ്രവചനമാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത്തവണത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, ഹൈദരാബാദ് സൺറൈസേഴ്സ്, പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾ പ്ലേയോഫിലെത്തും എന്ന് സേവാഗ് പറയുകയുണ്ടായി. എന്നാൽ ലീഗിലെ പ്രധാന ടീമുകൾ ഒന്നായ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേയോഫ് കാണില്ല എന്നാണ് സേവാഗിന്റെ പ്രവചനം.
മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റിന്റെ പ്രവചനത്തിൽ പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യൻസ്, ഹൈദരാബാദ് സൺറൈസ്, ഗുജറാത്ത് ടൈറ്റൻസ് എന്നി ടീമുകൾ പ്ലേഓഫിൽ സ്ഥാനം ഉറപ്പിക്കും. മുൻ ഇന്ത്യൻ താരം രോഹൻ ഗവാസ്കറുടെ പ്രവചന പ്രകാരം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, ഹൈദരാബാദ് സൺറൈസേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാവും പ്ലേയോഫിലേക്ക് യോഗ്യത നേടുന്നത്.
മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോണും പ്രവചകരുടെ ലിസ്റ്റ് ഇടം പിടിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾ പ്ലെയോഫിലെത്തും എന്നാണ് മൈക്കിൾ വോണിന്റെ പ്രവചനം. ഇന്ത്യയുടെ മുൻ താരം മനോജ് തിവാരിയുടെ വീക്ഷണത്തിൽ ഹൈദരാബാദ് സൺറൈസേഴ്സ്, പഞ്ചാബ് കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നി ടീമുകൾ പ്ലേയോഫിൽ സ്ഥാനം കണ്ടെത്തും. ഇങ്ങനെ വ്യത്യസ്തമായ പ്രവചനങ്ങളുമായാണ് മുൻ താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ പല താരങ്ങളും ചെന്നൈ സൂപ്പർ കിങ്സിനേയും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെയും പ്ലേയോഫിൽ പ്രതീക്ഷിക്കുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.