സഞ്ജുവിന്റെ ക്യാപ്റ്റൻസിയ്ക്ക് 10ൽ 10 മാർക്ക്. സഞ്ജു ധോണിയെപ്പോലെ. പ്രശംസകളുമായി മുൻ ഇന്ത്യൻ താരങ്ങൾ.

ezgif 2 a923cff7fa

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ 32 റൺസിന് രാജസ്ഥാൻ വിജയിച്ചതോടെ നായകൻ സഞ്ജു സാംസനെ പ്രശംസിച്ചുകൊണ്ട് ഒരുപാട് മുൻ താരങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. മത്സരത്തിലെ സഞ്ജുവിന്റെ നായകത്വ മികവ് മുൻ താരങ്ങളെയടക്കം വളരെ സന്തോഷവാന്മാരാക്കി മാറ്റി. സഞ്ജു മത്സരത്തിൽ സന്ദീപ് ശർമയും ആദം സാമ്പയുമടക്കമുള്ള ബോളർമാരെ ഉപയോഗിച്ച രീതിയാണ് പലരെയും അത്ഭുതപ്പെടുത്തിയത്. ഇപ്പോൾ സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരങ്ങളായ രവി ശാസ്ത്രീയും ഇർഫാൻ പത്താനും.

സഞ്ജു ധോണിയെ പോലെ ഒരു നായകനാണ് എന്നാണ് രവി ശാസ്ത്രി പറഞ്ഞത്. ഏത് സമ്മർദ്ദ സാഹചര്യത്തിലും വളരെ ശാന്തനായിയാണ് സഞ്ജുവിനെ കാണാറുള്ളത് എന്ന് ശാസ്ത്രി പറയുന്നു. “സഞ്ജുവിന്റെ ക്യാപ്റ്റൻസി ഞാൻ വളരെ കുറവാണ് കണ്ടിട്ടുള്ളത്. എന്നാൽ കണ്ടതിൽ വച്ച് എനിക്ക് ഒരു കാര്യം പറയാൻ സാധിക്കും. സഞ്ജു ധോണിയെ പോലെ വളരെ ശാന്തനും സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവനുമാണ്. സഹതാരങ്ങളോട് തന്റെ വികാരങ്ങൾ സഞ്ജു പ്രകടിപ്പിക്കാറില്ല. മാത്രമല്ല അവരുമായി മികച്ച രീതിയിൽ ആശയവിനിമം നടത്താനും സഞ്ജുവിന് കഴിയുന്നുണ്ട്. കൂടുതൽ മത്സരങ്ങളിൽ അയാൾ നായകനായി കളിക്കുമ്പോൾ കൂടുതൽ പരിചയസമ്പന്നത അയാൾക്ക് എത്തും.” രവി ശാസ്ത്രി പറയുകയുണ്ടായി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

മത്സരത്തിൽ സഞ്ജു ബോളർമാരെ ഉപയോഗിച്ച രീതി തന്നെ വളരെയധികം ഞെട്ടിച്ചു എന്ന് ഇർഫാൻ പത്താനും പറഞ്ഞു. “രാജസ്ഥാന്റെ നിരയിൽ 140 കിലോമീറ്റർ സ്പീഡിൽ പന്തറിയുന്ന ഒരു പേസർ പോലും ഉണ്ടായിരുന്നില്ല. എന്നാൽ എല്ലാവരും വളരെ കൃത്യതയോടെ തന്നെ പന്തറിഞ്ഞു. ഇതാണ് രാജസ്ഥാന്റെ വിജയത്തിൽ പ്രധാന കാരണമായത്. മാത്രമല്ല ഈ വിജയത്തിൽ വളരെ തന്ത്രപരമായി തന്നെ ബോളർമാരെ ഉപയോഗിച്ച നായകൻ സഞ്ജു സാംസണ് ഞാൻ പത്തിൽ പത്തുമാർക്കും കൊടുക്കുകയാണ്.”- ഇർഫാൻ പത്താൻ പറഞ്ഞു.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ജയ്പൂരിലെ പിച്ചിൽ അവിസ്മരണീയമായ ഒരു ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു രാജസ്ഥാൻ കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ ജയ്സ്വാളിന്റെ മികവിൽ രാജസ്ഥാന് 200 റൺസ് നേടാൻ സാധിച്ചു. മറുപടി ബാറ്റിംഗിൽ ചെന്നൈയ്ക്ക് ആദ്യം മുതൽ കാലിടറുകയായിരുന്നു. മധ്യ ഓവറുകളിൽ ചെന്നൈ മത്സരത്തിലേക്ക് തിരികെയെത്തിയെങ്കിലും അവസാന ഓവറുകളിൽ രാജസ്ഥാന്റെ ബോളർമാർ കൃത്യത പാലിച്ചതോടെ മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു. ഈ വിജയത്തോടെ രാജസ്ഥാൻ പോയ്ന്റ്സ് ടെബിളിൽ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്

Scroll to Top