ഇന്ത്യൻ ക്രിക്കറ്റ് ടീമിപ്പോൾ വളരെ വലിയ ഒരു പ്രതിസന്ധിയിലാണ്. ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിലെ ഇന്നിങ്സ് തോൽവി വിരാട് കോഹ്ലിക്കും ടീമിനും ഒരു വമ്പൻ ഷോക്കായി മാറിയിരുന്നു. കൂടാതെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയ ടീമിൽ ഒരു മാറ്റവും ഇല്ലാതെ ലീഡ്സിൽ ടോസ് ഭാഗ്യം തുണച്ചിട്ടും തോൽവി മാത്രം നേടേണ്ടി വന്നത് ഇന്ത്യൻ ടീം ബാറ്റിങ് നിരയുടെ പൂർണ്ണ പരാജയമായിട്ടാണ് എല്ലാവരും വിലയിരുത്തുന്നത്. നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലെ മാറ്റങ്ങൾ എന്തൊക്കെയെന്നുള്ള ആകാംക്ഷകൾ സജീവമായിരിക്കെ ഇന്ത്യൻ ഉപനായകൻ അജിഖ്യ രഹാനെയെ കുറിച്ച് അഭിപ്രായം വിശദമാക്കുകയാണ് മുൻ താരമായ മനീന്ദർ സിങ്. ഫോമിലേക്ക് തിരികെ വരുവാൻ ഇന്ത്യൻ ടീം ഹെഡ് കോച്ച് രവി ശാസ്ത്രിക്ക് മാത്രമേ രഹാനെയെ ഇനി സഹായിക്കുവാൻ കഴിയൂ എന്നും മുൻ താരം തുറന്നുപറയുന്നുണ്ട്.
“രഹാനെ കരിയറിലെ മോശം ബാറ്റിങ് ഫോമിലൂടെ കടന്നുപോവുകയാണല്ലോ ഇപ്പോൾ. എന്റെ അഭിപ്രായത്തിൽ രവി ശാസ്ത്രിയും ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ അടക്കം രഹാനെ നടത്തണം. രഹാനെ വളരെ ഏറെ എക്സ്പീരിയൻസ് കൈവശമുള്ള താരമാണ്. തന്റെ പിഴവ് എന്തെന്ന് തിരിച്ചറിയുവാനുള്ള മിടുക്ക് രഹാനെയുടെ കൈവശമുണ്ട്. പക്ഷേ കോച്ച് രവി ശാസ്ത്രി രഹാനെ മികച്ച താരമാണെന്നുള്ള കാര്യം മറന്ന് എന്താണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ എന്ന് പറഞ്ഞ് നൽകണം. ഇന്ത്യൻ ടീമിനെ എക്കാലവും വളരെ അധികം പ്രചോദിപ്പിക്കുന്ന ഒരു കോച്ചാണ് രവി ശാസ്ത്രി. അതാണ് ടീം ഇന്ത്യയുടെ ഈ മികവിന്റെ കാരണവും ” മനീന്ദർ സിംഗ് ഉപദേശം വിശദമാക്കി
അതേസമയം ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ഐതിഹാസികമായ ജയം നേടിയ ഇന്ത്യൻ ടീമിനെ നയിച്ച അജിഖ്യ രഹാനെ മെൽബൺ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയ ശേഷം മൂന്നക്കം കടന്നിട്ടില്ല. താരത്തെ ഒഴിവാക്കി പകരം സൂര്യകുമാർ യാദവിന് അടക്കം അവസരം നൽകണമെന്ന് പ്രമുഖരായ മുൻ താരങ്ങൾ അഭിപ്രായപെട്ട് കഴിഞ്ഞു. മോശം ഫോമിലുള്ള രഹാനെയെ ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ നിന്നും മാറ്റാനുള്ള ധൈര്യമാണ് കോഹ്ലിയിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്നും മുൻ ഇംഗ്ലണ്ട് താരമായ മൈക്കൽ വോൺ അടക്കം വിശദമാക്കിയിരുന്നു. എന്നാൽ രഹാനെക്ക് പൂർണ്ണ പിന്തുണയാണ് ടെ മാനേജ്മെന്റ് നൽകുന്നത്