കഴിഞ്ഞ ദിവസം ആയിരുന്നു അടുത്ത മാസം ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന 20-20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചത്. 15 അംഗ ടീമിനെയാണ് ഇക്കഴിഞ്ഞ ഏഷ്യകപ്പ് ഫൈനലിസ്റ്റുകൾ ലോകകപ്പിന് വേണ്ടി പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോഴിതാ പാകിസ്ഥാൻ ടീം സെലക്ഷനെതിരെ രൂക്ഷമായി വിമർിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ.
പാക് ചീഫ് സെലക്ടർ മുഹമ്മദ് വസീമിൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്.എന്നാൽ ലോകകപ്പിന് വേണ്ടി തിരഞ്ഞെടുത്ത ടീമിൽ തനിക്ക് തൃപ്തി ഇല്ല എന്നാണ് മുൻ പാക് പേസർ പറഞ്ഞത്.”ചീഫ് സെലക്ടറുടെ ചീപ്പ് സെലക്ഷൻ” എന്ന കുറിപ്പോടെ ട്വിറ്ററിലൂടെയാണ് ആമിർ തൻ്റെ പ്രതിഷേധം അറിയിച്ചത്.
ഏഷ്യകപ്പിൽ ശരാശരി പ്രകടനം മാത്രം പുറത്തെടുത്ത മധ്യനിര താരങ്ങളായ ആസിഫ് അലിയും, കുന്ദിൽ ഷായും മോശം ഫോമിനെ തുടർന്ന് ലോകകപ്പ് ടീമിൽ ഉണ്ടാകില്ലെന്ന് പ്രതീക്ഷിച്ചെങ്കിലും ഇരുവരും ടീമിൽ സ്ഥാനം നിലനിർത്തി. പാക്കിസ്ഥാൻ ടീമിലെ ഏറ്റവും വലിയ മറ്റൊരു മാറ്റം ഷാൻ മസൂദിനെ ഉൾപ്പെടുത്തിയതാണ്. ഏഷ്യകപ്പിൽ പാകിസ്താനു വേണ്ടി കളിച്ച ഫഖർ സമാൻ പരിക്കുമൂലം ലോകകപ്പ് ടീമിൽ നിന്ന് പുറത്തായപ്പോൾ പരിക്കുമൂലം ഏഷ്യകപ്പിൽ കളിക്കാതിരുന്ന പേസർ ഷഹീൻ അഫ്രീദി ബാബർ അസം നയിക്കുന്ന 15 അംഗ പാക് ടീമിൽ ഇടം നേടി.
മുഹമ്മദ് വസീം ജൂനിയറെ മധ്യനിര ശക്തിപ്പെടുത്താൻ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ മുൻ നായകൻ ഷോയിബ് മാലിക്കിന് ലോകകപ്പ് ടീമിൽ അവസരം നൽകിയില്ല.പരിക്കാണെങ്കിലും ഫഖർ സമാനെ ലോകകപ്പിനുള്ള സ്റ്റാൻഡ് ബൈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.” പാക് മാധ്യമ പ്രവർത്തകൻ ചെയ്ത പരിതാപകരം,ചീഫ് സെലക്ടറുടെ ചീപ്പു സെലെക്ഷൻ” എന്ന മാധ്യമ പ്രവർത്തകൻ്റെ ട്വീറ്റും ആമിർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഹൈദര്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം ജൂനിയര്‍, മുഹമ്മദ് ഹസ്‌നൈന്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ഫഖര്‍ സമന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി