കിട്ടിയ അവസരം നശിപ്പിക്കാൻ സഞ്ജുവിനെ കഴിഞ്ഞേയുള്ളൂ ആൾ. വിമർശനവുമായി മുൻ പാക് താരം.

5 ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിൻഡിസിൽ കളിച്ചത്. പരമ്പരയിലെ ഒരു മത്സരത്തിൽ പോലും കൃത്യമായി ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കാതെ വന്ന മലയാളി താരം സഞ്ജു സാംസണാണ് ഇപ്പോൾ ചർച്ച വിഷയം. തനിക്ക് ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ സഞ്ജുവിന് പരമ്പരയിൽ സാധിച്ചില്ല. ഇതിനുശേഷം സഞ്ജുവിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ താരം ഡാനിഷ് കനേറിയ.

തനിക്ക് ലഭിച്ച അവസരങ്ങൾ സഞ്ജു പൂർണമായും ഇല്ലാതാക്കുകയായിരുന്നു എന്നാണ് ഡാനിഷ് കനേറിയ പറയുന്നത്. വിൻഡിസ് പര്യടത്തിൽ സഞ്ജുവിന് അർഹിച്ച അവസരങ്ങൾ ഇന്ത്യൻ നൽകി എന്നാണ് ഡാനിഷ് കനേറിയ കരുതുന്നത്. എന്നാൽ അത് ഫലവത്താക്കാൻ സഞ്ജുവിന് സാധിക്കാതെ പോയി എന്ന് കനേറിയ പറയുന്നു.

“പറയുന്നതിൽ വിഷമമുണ്ട്, എന്നിരുന്നാലും പറയാതിരിക്കാനാവില്ല. സഞ്ജുവിന് പരമ്പരയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചു. പക്ഷേ യാതൊരു തരത്തിലും അതു മുതലാക്കാൻ അയാൾക്ക് സാധിച്ചില്ല. ഈ തെറ്റിന് ഉത്തരവാദി സഞ്ജു മാത്രമാണ്. ഇതിന് സെലക്ടർമാരെയോ അല്ലെങ്കിൽ മറ്റാരെങ്കിലും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പൂർണ്ണമായും ഇതിന്റെ ഉത്തരവാദിത്വം സഞ്ജു തന്നെ ഏറ്റെടുക്കണം. ഇനി കുറച്ചുനാൾ സഞ്ജു ഇന്ത്യൻ ടീമിന് പുറത്ത് നിൽക്കേണ്ടി വന്നാലും അയാൾ തന്നെ ഈ തെറ്റ് അംഗീകരിക്കേണ്ടിവരും.”- ഡാനിഷ് കനേറിയ പറഞ്ഞു.

ഇതോടൊപ്പം ഇന്ത്യ വിൻഡീസിനെതിരെ വരുത്തിയ വലിയൊരു തെറ്റിനെ പറ്റി ഡാനിഷ് കനേറിയ പറയുകയുണ്ടായി. എല്ലാ മത്സരങ്ങളിലും ഇന്ത്യ മുകേഷ് കുമാറിന് അവസരം നൽകിയത് വലിയ തെറ്റായി മാറി എന്ന് കനേറിയ പറയുന്നു. “ഹർദിക് പാണ്ഡ്യ ടീമിലുള്ളപ്പോൾ മുകേഷ് കുമാറിന് ഇന്ത്യ എല്ലാ മത്സരങ്ങളിലും അവസരം കൊടുക്കേണ്ടിയിരുന്നില്ല. കാരണം ഇരുവർക്കും ഒരേ പേസ് തന്നെയാണുള്ളത്. അതേസമയം ഉമ്രാൻ മാലിക്ക് വളരെ വേഗതയിൽ പന്തെറിയും. പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ ഉമ്രാൻ മാലിക്കിന് അവസരം നൽകേണ്ടിയിരുന്നു. അത് അയാളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും കാരണമായേനെ.”- പാണ്ഡ്യ കൂട്ടിച്ചേർത്തു.

വിൻഡിസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ മാത്രമാണ് സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ 51 റൺസ് നേടി വലിയ പ്രതീക്ഷ തന്നെ സഞ്ജു സമ്മാനിച്ചു. എന്നാൽ ട്വന്റി20യിൽ സഞ്ജു പൂർണമായും പരാജയപ്പെടുകയായിരുന്നു. 3 ഇന്നിങ്സുകളിൽ നിന്ന് കേവലം 32 റൺസ് മാത്രമാണ് സഞ്ജു സാംസൺ നേടിയത്. എന്നിരുന്നാലും അയർലൻഡിനെതിരെ വലിയ പ്രകടനങ്ങളോടെ സഞ്ജു തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.