ഐപിഎല്ലിലെ തൻ്റെ 46ആമത്തെ അർദ്ധ സെഞ്ച്വറിയാണ് കോഹ്ലി ഇന്നലെ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ നേടിയത്. 44 പന്തുകളിൽ നിന്നും 61 റൺസ് ആണ് താരം ഇന്നലെ നേടിയത്. ഇത്തവണത്തെ ഐപിഎൽ സീസണിലെ തന്റെ രണ്ടാമത്തെ അർദ്ധ സെഞ്ച്വറി ആണ് കോഹ്ലി ഇന്നലെ സ്വന്തമാക്കിയത്.
ആദ്യ 25 പന്തുകളിൽ നിന്നും 42 റൺസ് ആയിരുന്നു കോഹ്ലി നേടിയത്. പിന്നീടുള്ള എട്ടു റൺസ് എടുക്കുവാൻ താരത്തിന് വേണ്ടി വന്നത് 10 പന്തുകളാണ്. കോഹ്ലിയുടെ ഈ മന്ദഗതി മുൻ ന്യൂസിലാൻഡ് താരമായ സൈമൺ ഡൗണിന് തീരെ ഇഷ്ടമായില്ല. അർദ്ധ സെഞ്ച്വറി നേടിയെങ്കിലും വളരെ മോശം ഇന്നിങ്സ് ആയിരുന്നു കളിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്.
“ഒരു തീവണ്ടി പോലെയാണ് കോഹ്ലി തുടങ്ങിയത്. ഒരുപാട് മികച്ച ഷോട്ടുകൾ കളിച്ച ഇന്നിംഗ്സ് കാണുവാൻ തന്നെ രസമായിരുന്നു. എന്നാൽ 42 മുതൽ 50 വരെ എടുക്കാൻ 10 പന്തുകൾ എടുത്തു. കോഹിലിക്ക് അവൻ്റെ വ്യക്തിഗത നേട്ടത്തിൻ്റെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് വ്യക്തമായിരുന്നു.
ഈ ഗെയിമിൽ ഇത്ര സ്ലോ ആകുവാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇത്രയും വിക്കറ്റുകൾ കയ്യിലുള്ളപ്പോൾ വേഗത്തിൽ കളിക്കേണ്ടിയിരുന്നു. എന്നാൽ കോഹ്ലി കളിച്ചത് വളരെ പതുക്കെയാണ്.”-അദ്ദേഹം പറഞ്ഞു. ബാംഗ്ലൂർ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം തുടക്കത്തിലെ വലിയ തകർച്ചക്ക് ശേഷം ശക്തമായി തിരിച്ചെത്തി ഒരു വിക്കറ്റിന്റെ വിജയമാണ് ലക്നൗ ബാംഗ്ലൂരിനെതിരെ സ്വന്തമാക്കിയത്.