ഒരു കാലത്തെ ഇന്ത്യൻ ടീമിലെ സൂപ്പർഹിറ്റ് സ്പിൻ ജോഡികൾ ആയിരുന്നു കുൽദീപ് യാദവും, യുസ്വെന്ദ്ര ചഹലും. ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് കുന്തമുനയായി വളരെ പെട്ടെന്ന് ആയിരുന്നു ഈ ജോഡി മാറിയത്. എന്നാൽ അധികകാലം ഈ ജോഡിക്ക് മുന്നോട്ട് പോകുവാൻ സാധിച്ചില്ല. കുൽദീപ് യാദവിനെ ബാധിച്ച പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളുമാണ് ഈ ജോഡിക്ക് തിരിച്ചടികൾ സമ്മാനിച്ചത്. പരിക്കു മൂലം കുൽദീപ് ടീമിൽ നിന്നും പുറത്താവുകയും ചെയ്തു. എന്നാൽ തന്റെ കഴിവുകൾ മിനുക്കിയെടുത്ത് ചാഹൽ ടീമിൻ്റെ അഭിവാജ്യ ഘടകമായി മാറി.
ൃകുൽദീപ് യാദവിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് അസാധ്യമായിരിക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത്. ഈ സഖ്യം ഇനി ഒരിക്കലും ഇന്ത്യൻ ടീമിൽ ഒരുമിക്കുക ഇല്ല എന്നും പലരും കരുതി. എന്നാൽ എല്ലാവരുടെയും ഈ നിഗമനങ്ങൾ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ടീമിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കുൽദീപ് യാദവ്. ന്യൂസിലാൻഡിനെതിരായ രണ്ടാമത്തെ 20-20 മത്സരത്തിൽ കുൽദീപ് യാദവ്- ചാഹൽ സഖ്യം വീണ്ടും ഒന്നിച്ചു. ഇത്തവണ ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പിൽ ഇവരിൽ ആരെയാണ് താൻ ടീമിൽ എടുക്കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ സെലക്ടറും സ്പിന്നറുമായ സുനിൽ ജോഷി.
“ഏഴുമാസത്തോളം ലോകകപ്പിനായി ഇനി നമുക്ക് മുന്നിലുണ്ട്. കുൽദീപ് ഈ ഒരു ഘട്ടത്തിൽ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കുറേക്കൂടെ സ്ഥിരത അവൻ പുലർത്തേണ്ടതുണ്ട്. തന്ത്രപരമായ കാര്യങ്ങളിലേക്കും കുൽദീപ് ശ്രദ്ധ പതിപ്പിക്കേണ്ടത് ആവശ്യമാണ്. വ്യത്യസ്ത വേദികളിൽ ഓരോ ടീമിനെതിരെയും എങ്ങനെയായിരിക്കണം തൻ്റെ സമീപനം എന്നത് അവൻ അറിയേണ്ടതുണ്ട്. ഇന്ത്യയിലാണ് ലോകകപ്പ് എങ്കിലും ഓരോ വേദികളും വ്യത്യസ്തമാണ്. അതിന് അനുസരിച്ച് അവൻ തയ്യാറെടുക്കണം. എൻ്റെ ലോകകപ്പ് സ്ക്വാഡിൽ ചാഹൽ ഉണ്ടാകില്ല. ഞാൻ ടീമിൽ എടുക്കുക കുൽദീപ് യാദവ് കഴിഞ്ഞാൽ രവീന്ദ്ര ജഡേജയെ ആയിരിക്കും. ജഡേജ മികച്ച താളത്തിലും ഫോമിലും അല്ലെങ്കിൽ ബാക്കപ്പ് ആയി അക്ഷർ പട്ടേൽ ഉണ്ട്.
അതിനു ശേഷം എൻ്റെ ടീമിലേക്ക് വരുന്നത് രവി ബിഷ്നോയ്, വാഷിംഗ്ടൺ സുന്ദർ എന്നിവരിൽ ഒരാളായിരിക്കും. ബിഷ്നോയിയെ ആയിരിക്കും ഒരു ലെഗ് സ്പിന്നറെ കൂടി എനിക്ക് ടീമിലേക്ക് ആവശ്യം വന്നാൽ ഉൾപ്പെടുത്തുക. കാരണം അവൻ സ്ഥിരത പുലർത്തുന്ന താരമാണ്. ബൗളിംഗ് ആക്ഷനിൽ കൂടുതൽ വേഗതയും അവന് ഉണ്ട്. മാത്രമല്ല ചഹലിനേക്കാൾ മികച്ച ഫീൽഡർ കൂടിയാണ് ബിഷ്നോയ്.
വളരെ നന്നായി കഠിനാധ്വാനം അവൻ തന്റെ ബൗളിൽ മെച്ചപ്പെടുത്താൻ നടത്തിയിട്ടുണ്ട്. ടീം എന്താണ് തന്നിൽ നിന്നും ആവശ്യപ്പെടുന്നത് എന്നത് മനസ്സിലാക്കിയാണ് അവൻ പ്രവർത്തിച്ചത്. വളരെ അടുത്തു നിന്നും ഞാൻ അവനെ ഉത്തർപ്രദേശ് ടീമിൻ്റെ കോച്ചായി പ്രവർത്തിച്ച സമയം മുതൽ വീക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ അവൻ ബൗളിങ്ങൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കുറേക്കൂടെ നെഞ്ച് തുറന്നാണ് അവൻ പന്ത് എറിയുന്നത്.കഴിയാവുന്ന അത്രയും കൈ പന്ത് എറിയുമ്പോൾ തലയുടെ അടുത്തേക്ക് കൊണ്ട് വരണം. രണ്ടാമത്തെ കൈ ബാറ്റർക്ക് നേരെയും കൊണ്ടുവരണം. തൻ്റെ കൈകളിലെ വേഗതയിലും കുൽദീപ് മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ബൗൾ ചെയ്യുമ്പോൾ അവൻ്റെ കൈകൾക്ക് വേഗത കുറവായിരുന്നു. പക്ഷേ ഇപ്പോൾ അതിന് കൂടുതൽ വേഗത കൈവന്നിരിക്കുന്നു.”- അദ്ദേഹം പറഞ്ഞു.