ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നിലവിൽ വളരെ ആകാംക്ഷ നിറച്ചാണ് മൂന്നാം ടെസ്റ്റ് മത്സരത്തിലേക്ക് കടക്കുന്നത്. ആദ്യ ടെസ്റ്റ് മഴ കാരണം സമനിലയിലാണ് അവസാനിച്ചത് എങ്കിലും രണ്ടാം ടെസ്റ്റിൽ 151 റൺസിന്റെ ജയമാണ് ഇന്ത്യൻ ടീം കരസ്ഥമാക്കിയത്. മൂന്നാം ടെസ്റ്റ് നാളെ ലീഡ്സിൽ ആരംഭിക്കുമ്പോൾ എല്ലാ ക്രിക്കറ്റ് പ്രേമികളും പ്രതീക്ഷിക്കുന്നത് വാശിയേറിയ ഒരു പോരാട്ടമാണ്. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റിന്റെ പ്ലെയിങ് ഇലവനെ കുറിച്ചുള്ള ചർച്ചകൾ എല്ലാം സജീവമായിരിക്കെ ഇന്ത്യൻ ടീം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഫാറൂഖ് എഞ്ജിനിയർ. ടെസ്റ്റ് ക്രിക്കറ്റിന് ഏറെ യോജിച്ച ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് റിഷാബ് എന്നും മുൻ താരം അഭിപ്രായപെടുന്നുണ്ട്
റിഷാബ് പന്ത് ഇന്ന് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആത്മവിശ്വാസം ബാറ്റിങ്ങിൽ കാണിക്കുന്നുണ്ട് എന്നും പറഞ്ഞ മുൻ താരം അദ്ദേഹത്തെ പോലെ ഒരു വ്യത്യസ്തനായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ മറ്റുള്ള ടീമിൽ ഒന്നും കാണുവനായി സാധിക്കില്ല എന്നും തുറന്ന് പറഞ്ഞു. “നമ്മൾ ഏതൊരു ടീമുകളെ പരിശോധിച്ചാലും ഏകദിന ക്രിക്കറ്റിനും അപ്പുറം ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ ടെസ്റ്റ് ക്രിക്കറ്റിൽ ആവശ്യമാണ്. എന്റെ അഭിപ്രായം റിഷാബ് പന്ത് അവന്റെ എല്ലാ വീക്നെസുകളും പരിഹരിച്ചിട്ടുണ്ട്. ഒപ്പം അത്ഭുതപരമായ ഒരു ആത്മവിശ്വാസം പന്തിന്റെ ബാറ്റിങ്ങിൽ അടക്കം കാണാൻ സാധിക്കും “മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അഭിപ്രായം വിശദമാക്കി.
“ഇന്ന് റിഷാബ് പന്ത് ഇന്ത്യൻ ടീമിന്റെ ഒരു അഭിഭാജ്യ ഘടകമാണ്. ടെസ്റ്റിൽ അയാൾ റിവേഴ്‌സ് സ്വീപ്പിൽ കൂടി ഫാസ്റ്റ് ബൗളർക്ക് എതിരെ ബൗണ്ടറി നേടിയത് നമ്മൾ കണ്ട്. കൂടാതെ അത്തരം ഒരു ഷോട്ട് ആരേലും കളിക്കുന്നത് കണ്ടാൽ അയാളെ ഒരു മഹാവിഡ്ഢി ഏന്നോ അല്ലേൽ വളരെ ഏറെ ആത്മവിശ്വാസമുള്ള ബാറ്റ്‌സ്മാനെന്നോ വിളിക്കുന്നതാണ് പതിവ്. റിഷാബ് പന്ത് ഒരിക്കലും ഒരു വിഡ്ഢിയല്ല. അയാളുടെ ഓരോ നേട്ടങ്ങൾ കാണുമ്പോൾ ഏറെ സന്തോഷ്മാണ് എനിക്ക് തോന്നുന്നത് ” ഫാറൂഖ് എൻജിനിയർ വാചാലനായി