ഫൈനൽ അവർ തന്നെ ജയിക്കും :ലക്ഷ്മണിന്റെ പ്രവചനം ഏറ്റെടുത്ത് ആരാധകർ

IMG 20210604 080238

ആധുനിക ക്രിക്കറ്റ്‌ ലോകം ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പോരാട്ടമാണ് വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ. തുല്യ ശക്തികളെന്ന് അറിയപ്പെടുന്ന ഇന്ത്യ:ന്യൂസിലാൻഡ് ടീം പരസ്പരം ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറും എന്നാണ് ആരാധകരുടെയും വിശ്വാസം. ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ആരാകും ജയിക്കുകയെന്നതിൽ മുൻ താരങ്ങൾ അടക്കം പ്രവചനം വിശദമാക്കി കഴിഞ്ഞു. ഇപ്പോൾ മുൻ ഇന്ത്യൻ താരം വി വി. എസ്‌ ലക്ഷ്മൺ ഫൈനൽ വിജയിയെ കുറിച്ച് നടത്തിയ അഭിപ്രായമാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തെ പ്രധാന ചർച്ച.

വരുന്ന ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വളരെ ആത്മവിശ്വാസത്തോടെ വിജയം നേടുമെന്നാണ് മുൻ താരം ലക്ഷ്മൺ തുറന്ന് പറയുന്നത്.ആദ്യ ഇന്നിങ്സിൽ നല്ലത് പോലെ ബാറ്റ് ചെയ്യുന്ന ടീമിന് ഉറപ്പായും ഫൈനലിൽ ആധിപത്യം സ്ഥാപിക്കാമെന്നാണ് ലക്ഷ്മണിന്റെ കാഴ്ചപ്പാട്.ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ താരങ്ങൾ എല്ലാം ഫേവറൈറ്റുകളായി കളിക്കാൻ ഇറങ്ങും എന്നും താരം പറഞ്ഞു.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പോലൊരു സംരഭം വളരെ മികച്ചത് എന്നും ലക്ഷ്മൺ വിലയിരുത്തി. “വളരെ ഏറെ ആകാംക്ഷയോടെയാണ് വരുന്ന ഫൈനൽ പോരാട്ടത്തിനായി ഞങ്ങൾ കാത്തിരിക്കുന്നത്.ഐസിസിയുടെ ഏറ്റവും വലിയ തുടക്കമാണ് ഈ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ.അന്ന് ഞങ്ങൾ കളിക്കുമ്പോൾ ഇത്തരത്തിൽ ടെസ്റ്റിലെ ഒരു ചാമ്പ്യനെ കണ്ടെത്തിയിരുന്നില്ല.ഈ ഫൈനലിൽ ഇരു ടീമുകളും കരുത്തരാണ്. പക്ഷേ വിജയിയെ തീരുമാനിക്കുക ഒരു ടെസ്റ്റ് മത്സരം മാത്രമാണ്.കഴിഞ്ഞ കുറച്ച് നാളുകളായി മിന്നും പ്രകടനം വിദേശ മണ്ണിൽ പോലും കാഴ്ചവെക്കുന്ന ഇന്ത്യൻ ടീം ഫേവറൈറ്റുകളായി തന്നെ കളിക്കാൻ ഇറങ്ങും. കിരീടത്തിനായുള്ള പോരാട്ടം ശക്തമാകും “ലക്ഷ്മൺ വാചാലനായി.

Read Also -  ടെസ്റ്റ്‌ സ്റ്റൈലിൽ കോഹ്ലിയുടെ "ഇഴച്ചിൽ ഇന്നിങ്സ്". 43 പന്തുകളിൽ 51 റൺസ്. കളി മറന്നോ കിങ് ?

നിലവിൽ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ്‌ സ്‌ക്വാഡിലെ മുഴുവൻ താരങ്ങളും ക്വാറന്റിനിലാണ്.ഇന്ത്യയിൽ നിന്നും പത്ത് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി ഇംഗ്ലണ്ടിൽ എത്തിയ ടീം എട്ട് ദിവസത്തിന് ശേഷം പരിശീലനം ആരംഭിക്കും.

Scroll to Top