ഇത്തവണത്തെ വനിത 20-20 ലോകകപ്പിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ടീമിൻ്റെ പുറത്താകലിന് പിന്നാലെ നായിക ഹർമൻപ്രീത് കൗറിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരം ഡയാന എഡ്ൽജി. കായിക ക്ഷമതക്ക് വനിതാ താരങ്ങൾ പ്രാധാന്യം നൽകുന്നില്ല എന്നാണ് മുൻ താരം പറഞ്ഞത്. പടിക്കൽ കൊണ്ടുപോയി കലം ഉടക്കുന്നത് ഇന്ത്യൻ ടീം ശീലമാക്കിയിരിക്കുകയാണെന്നും മുൻ ഇന്ത്യൻ താരം വിമർശിച്ചു. സീനിയർ ടീമിനേക്കാളും ഭേദം അണ്ടർ 19 ടീം ആണെന്നും എഡ്ഡുൽജി പറഞ്ഞു.
“യോ-യോ ടെസ്റ്റിൽ ഈ ടീമിലെ മിക്ക താരങ്ങളും പരാജയപ്പെടുകയുള്ളൂ. എൻ്റെ വ്യക്തിപരമായ അഭിപ്രായം ഈ സീനിയർ ടീമിനേക്കാൾ നല്ലത് അണ്ടർ 19 ടീം ആണെന്നാണ്. ഫൈനലിൽ ഇതുപോലെ അവർ ഇടറി വീടില്ല. 2017 മുതൽ 2023 വരെ സീനിയർ ടീമിൻ്റെ കാര്യത്തിൽ ഇത് തന്നെയാണ് അവസ്ഥ. കൃത്യമായ പരിശോധന ബി.സി.സി.ഐ താരങ്ങളുടെ കായിക ക്ഷമതയുടെ കാര്യത്തിൽ നടത്തണം. യോ യോ ടെസ്റ്റ് സ്ത്രീകൾക്ക് അല്പം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. 15പേരിൽ 12 പേരും ഈ ടെസ്റ്റിൽ പരാജയപ്പെടാൻ ആണ് സാധ്യത. വ്യത്യസ്തമായ മാനദണ്ഡങ്ങൾ വനിതകൾക്ക് ലഭ്യമാണ്. ഇന്ത്യൻ വനിത ടീമിൽ അഴിച്ചു പണികൾക്ക് സമയമായി.
ആദ്യം അവർ കായിക ക്ഷമതയുടെ കാര്യം ശ്രദ്ധിക്കണം. വിക്കറ്റുകൾക്കിടയിലെ ഓട്ടവും ക്യാച്ചുകൾ എടുക്കുന്നതിലെ മികവും ഫീൽഡിങ്ങും മെച്ചപ്പെടുത്തിയേ തീരൂ. എന്തെങ്കിലും മെച്ചം ഉണ്ടാകണമെങ്കിൽ ടീം മൊത്തത്തിൽ അഴിച്ചു പണിതെങ്കിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. ജയിക്കാവുന്ന മത്സരങ്ങൾ തോൽക്കുന്നത് ഈ ടീം ശീലമാക്കിയിരിക്കുന്നു. ടീമിലെ സൂപ്പർതാര സംസ്കാരം മതി. ഈ രീതിയിൽ പോയാൽ ഒരു ഗുണവും ലഭിക്കില്ല.”-മുൻ ഇന്ത്യൻ താരം പറഞ്ഞു. സെമി ഫൈനലിലെ ഇന്ത്യൻ നായികയുടെ റൺഔട്ടുമായി ബന്ധപ്പെട്ടും എഡുൽജി സംസാരിച്ചു.
“തീരെ പതുക്കെയാണ് രണ്ടാമത്തെ റണ്ണിനായി ശ്രമിക്കുന്ന സമയത്ത് കൗർ ഓടിയതെന്ന് കാണാം. ഈ മത്സരത്തിൽ സ്വന്തം വിക്കറ്റ് ഏറ്റവും നിർണായകമാണെന്ന് അറിഞ്ഞിട്ടും ഇത്ര ഉത്തരവാദിത്വമില്ലാതെ ഓടാൻ ഇവർക്ക് എങ്ങനെയാണ് കഴിയുന്നത്? മത്സരം ജയിക്കാൻ പ്രൊഫഷണൽ ആയി കളിച്ചേ തീരൂ. പെറി ആ രണ്ട് റൺസ് രക്ഷപ്പെടുത്താനായി നടത്തിയ ഡൈവിംഗ് നോക്കൂ. അതാണ് പ്രൊഫഷനലിസം. അവസാനം വരെ വിട്ടുകൊടുക്കാൻ തയ്യാറാകാതെ പൊരുതുന്നവരാണ് അവർ. നമ്മളാകട്ടെ ഒന്ന് പൊരുകി നോക്കാൻ പോലും മെനക്കെടാറില്ല. എക്കാലവും കൊണ്ടുപോയി പടിക്കൽ തലമുറയ്ക്കുന്നത് ശരിയാണോ?”-എഡുൽജി പറഞ്ഞു.